'നല്ലൊരു ആർട്ടിസ്റ്റാ അവൻ, പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്'; നിഗൂഢതകൾ നിറഞ്ഞ 'തണുപ്പ്' ട്രൈലെർ

'നല്ലൊരു ആർട്ടിസ്റ്റാ അവൻ, പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്'; നിഗൂഢതകൾ നിറഞ്ഞ 'തണുപ്പ്' ട്രൈലെർ
Published on

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ്' സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. അടിമുടി ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന കാഴ്ചകളാണ് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. പുതിയതായി ഒരിടത്തേക്ക് താമസിക്കാനെത്തുന്ന ദമ്പതികളും അവർക്ക് ചുറ്റുമുള്ള കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. എവിടേക്ക് പോകണം എന്നറിയാതെ ആശയക്കുഴപ്പം നേരിടുന്ന രണ്ട് കഥാപാത്രങ്ങളെയും ട്രെയ്ലറിൽ കാണാം. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരീക്ഷണ ചിത്രങ്ങൾ വലിയ വിജയകരമായിക്കൊണ്ടരിക്കുന്ന മലയാള സിനിമയിൽ താരനിരയില്ലാതെ ഒരു സിനിമയുമായി വരികയാണ് സംവിധായകൻ രാഗേഷ് നാരായണൻ.

മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയത് വിവേക് മുഴക്കുന്ന് ആണ്. സം​ഗീതം, ബിബിൻ അശോക്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബിജിഎം - ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ് - സഫ്ദർ മർവ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ് - ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ - യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ - സെവൻത് ഡോർ. പിആർഒ - എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്. അടുത്തമാസം ആദ്യം ചിത്രം തീയ്യേറ്ററുകളിലെത്തും. ‌‌

Related Stories

No stories found.
logo
The Cue
www.thecue.in