'ഞങ്ങളുടെ ഹൃദയം കവര്‍ന്ന റോബിന്‍ഹുഡിന് പിറന്നാള്‍ ആശംസകള്‍'; എന്ന് നിന്റെ നെറ്റ്ഫ്‌ലിക്‌സ്

'ഞങ്ങളുടെ ഹൃദയം കവര്‍ന്ന റോബിന്‍ഹുഡിന് പിറന്നാള്‍ ആശംസകള്‍'; എന്ന് നിന്റെ നെറ്റ്ഫ്‌ലിക്‌സ്

Published on

പൃഥ്വിരാജ് സുകുമാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്ത്. വളരെ രസകരമായ പിറന്നാള്‍ സന്ദേശമാണ് നെറ്റ്ഫ്‌ലിക്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ഞങ്ങളുടെ ഹൃദയം കവര്‍ന്ന റോബിന്‍ഹുഡ്ഡിന്. എന്നും തിളങ്ങുന്ന വെള്ളിനക്ഷത്രത്തിന് പിറന്നാള്‍ ആശംസകള്‍ - എന്ന് നിന്റെ നെറ്റ്ഫ്‌ലിക്‌സ്' - എന്നാണ് ട്വീറ്റ്. പിറന്നാള്‍ ദിനത്തില്‍ മലയാള സിനിമ താരങ്ങളടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ചത്.

അതേസമയം പൃഥ്വിരാജ് അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ ഗോള്‍ഡിന്റെ ചിത്രീകരണത്തിലാണ്. അതിന് ശേഷം ഡിജോ ജോസിന്റെ ജനഗണമന, ബ്ലസിയുടെ ആടുജീവിതം എന്നീ ചിത്രങ്ങളുടെയും ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനുണ്ട്. തീര്‍പ്പ്, ബ്രോ ഡാഡി എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍. ഭ്രമം, കുരുതി, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം പൃഥ്വിയുടേതായി റിലീസ് ചെയ്തത്.

logo
The Cue
www.thecue.in