അനുമതി ഇല്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു എന്ന ഇളയരാജയുടെ പരാതി; അജിത്തിന്റെ ​'ഗുഡ് ബാഡ് അ​ഗ്ലി' നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

അനുമതി ഇല്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു എന്ന ഇളയരാജയുടെ പരാതി; അജിത്തിന്റെ ​'ഗുഡ് ബാഡ് അ​ഗ്ലി' നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
Published on

അജിത് കുമാർ നായകനായ ചിത്രം ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്. സിനിമയിൽ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകൾ ചിത്രത്തിൽ ഉപയോ​ഗിച്ചു എന്നാരോപിച്ച് ഇളയരാജ നൽകിയ പരാതിയെ തുടർന്നാണ് നടപടി. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.

'ഒത്ത രൂപായ് താരേൻ', 'എൻ ജോഡി മഞ്ഞക്കുരുവി', 'ഇളമൈ ഇതോ ഇതോ' എന്നിങ്ങനെ ഇളയരാജ ഈണമിട്ട മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.

ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. മെയ് എട്ട് മുതലായിരുന്നു സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തൃഷ, പ്രിയാവാര്യർ, പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in