പാസ് വേർ‍ഡ് ഇനി ഫ്രീയായി ഷെയർ ചെയ്യേണ്ട,അക്കൗണ്ട് പങ്കിടലിനിനു ഇനി മുതൽ പ്രതിമാസം എട്ട് ഡോളർ;ഉപഭോക്താക്കളെ നഷ്ടപ്പെട്ട് നെറ്റ്ഫ്ലിക്സ്

പാസ് വേർ‍ഡ് ഇനി ഫ്രീയായി ഷെയർ ചെയ്യേണ്ട,അക്കൗണ്ട് പങ്കിടലിനിനു ഇനി മുതൽ പ്രതിമാസം എട്ട് ഡോളർ;ഉപഭോക്താക്കളെ നഷ്ടപ്പെട്ട് നെറ്റ്ഫ്ലിക്സ്

പാസ്വേഡ് പങ്കിടൽ അവസാനിച്ചെന്ന് യുഎസ് ഉപയോക്താക്കളെ അറിയിച്ച് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. നിലവിൽ നെറ്റ്ഫ്‌ലിക്‌സ് ഉപഭോക്താക്കൾക്ക് സാങ്കേതികമായി വീടിന് പുറത്തുള്ള ആളുകളുമായി അക്കൗണ്ട് പങ്കിടാൻ സാധിക്കുമെങ്കിലും, ഇപ്പോഴുള്ളതുപോലെ സൗജന്യമായി ചെയ്യാൻ കഴിയില്ല. യു.എസ് ഉപഭോക്താക്കൾക്ക് അധിക അംഗത്തിന് ഇനി മുതൽ പ്രതിമാസം 8 ഡോളർ ചിലവാകും. നിലവിൽ ഉപഭോക്താക്കൾ വ്യാപകമായി നെറ്റ്ഫ്ളിക്സ് അക്കൗണ്ടുകൾ ഷെയർ ചെയ്യുന്നുണ്ട്. ഇത് ടിവി, സിനിമ എന്നിവയ്ക്കായി മുടക്കുന്ന തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നു എന്നതിനാലാണ് നെറ്റ്ഫ്‌ലിക്‌സ് ഈ നടപടി സ്വീകരിച്ചത്.

പാസ് വേഡ് ഷെയർ ചെയ്യുന്നത് പൂർണമായും നിർത്തുകയെന്ന ലക്ഷ്യത്തോടെയല്ല നെറ്റ്ഫ്ളിക്സ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാൽ മതിയെന്നാണ് പുതിയ അപ്‌ഡേറ്റിലൂടെ നെറ്റ്ഫ്ളിക്സ് മുന്നോട്ടു വയ്ക്കുന്നത്. അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ ആണ് ഇതിനായി പരിഗണിക്കുക. ഈ ലൊക്കേഷനിലെ വൈഫൈയുമായി പാസ്‌വേഡ് പങ്കുവെയ്ക്കപ്പെട്ടവരുടെ ഡിവൈസ് ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരത്തിൽ വേരിഫിക്കേഷൻ നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടും.

യുഎസിൽ പണമടച്ചുള്ള അക്കൗണ്ട് പങ്കിടൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ലാറ്റിനമേരിക്ക, സ്‌പെയിൻ, പോർച്ചുഗൽ, ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നെറ്റ്ഫ്‌ലിക്‌സ് ഈ മാതൃക പരീക്ഷിച്ചിരുന്നു. എന്നാൽ പാസ്സ്വേർഡ് ഷെയറിങ് അവസാനിപ്പിച്ചതോടെ സ്‌പെയിനിൽ ഒരു മില്ല്യണിനടുത്ത് ഉപഭോക്താക്കൾ നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഈ ഫീച്ചർ എപ്പോൾ പ്രഖ്യാപിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ ഔദ്യോഗികമായി വിവരങ്ങളില്ല.

Related Stories

No stories found.
logo
The Cue
www.thecue.in