'ഞാൻ ഇത് ചെയ്താൽ വർക്കാകുമോയെന്ന് സംശയമുണ്ടായിരുന്നു'; ആർ ഡി എക്സിനെക്കുറിച്ച് നീരജ് മാധവ്

'ഞാൻ ഇത് ചെയ്താൽ വർക്കാകുമോയെന്ന് സംശയമുണ്ടായിരുന്നു'; ആർ ഡി എക്സിനെക്കുറിച്ച് നീരജ് മാധവ്

ഞാനൊരു അടി പടം ചെയ്താൽ വർക്കാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെന്നും സിനിമയുടെ ടീസറിന് കിട്ടിയ റെസ്പോൺസിൽ നിന്നാണ് അത് മാറിയതെന്നും നടൻ‌ നീരജ് മാധവ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ഞാനും ഷെയ്നും അടി പടങ്ങൾ ചെയ്തിട്ടുള്ള ആളുകളല്ലെന്നും ഷെയ്ൻ ഇതിന് മുമ്പ് ചെയ്ത സിനിമകളിൽ അടിയും ഇടിയും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും ഒരു മുഴുനീളൻ ആക്ഷൻ ചിത്രം ചെയ്തിട്ടില്ലെന്നും നീരജ് പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീരജ് മാധവ് ഇക്കാര്യം പറഞ്ഞത്.

നീ​രജ് പറഞ്ഞത്.

എന്നെ സംബന്ധിച്ച് ഞാൻ ഇത് ചെയ്യുന്നത് വർക്ക് ആകുമോ എന്നുള്ളത് ചെയ്ത് കഴിഞ്ഞതിന് ശേഷവും എനിക്ക് ഒരു ചോദ്യ ചിഹ്നമായിരുന്നു. പക്ഷേ ഞങ്ങളുടെ ടീസറിന്റെ റെസ്പോൺസിൽ ഞങ്ങൾക്ക് ഒരു കോൺഫിഡൻസ് വന്നിട്ടുണ്ട്. അതായത് അണ്ണൻ‌റെ ഒപ്പം നമ്മളും പിടിച്ച് നിൽക്കും എന്നത്. നമ്മൾ എല്ലാവരും ഏകകണ്ഠമായി ചെയ്ത പരിപാടി വൃത്തിയായിട്ടുണ്ട്, പണിയെടുത്തിട്ടുണ്ട്. ചെയ്ത പരിപാടി വർക്കായിട്ടുണ്ട്, എന്ന് ഞങ്ങൾക്ക് ഒരു കോൺഫിഡൻസ് ഉണ്ട്. ഇനി അത് പ്രേക്ഷകർ ഏറ്റെടുക്കുക എന്നുള്ളത് സംഭവിക്കേണ്ട കാര്യമാണ്.

'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനെറാണ്. മിന്നൽ മുരളിക്ക് തിയറ്റർ റിലീസ് ചെയ്യാൻ കഴിയാതായപ്പോൾ ഒരു മാസ്സ് സിനിമ ചെയ്യണം എന്ന ആ​ഗ്രഹത്തിൽ നിന്നാണ് ആർ ഡി എക്സ് സിനിമയിലേക്ക് വരുന്നതെന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കിയിരുന്നു. ആർ ഡി എക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in