ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ആദ്യ ബോളിവുഡ് സിനിമ: സന്തോഷം പങ്കുവെച്ച് നീരജ് മാധവ്

ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ആദ്യ ബോളിവുഡ് സിനിമ: സന്തോഷം പങ്കുവെച്ച് നീരജ് മാധവ്
Published on

ആയുഷ്മാന്‍ ഖുറാന നായകനായ ആന്‍ ആക്ഷന്‍ ഹീറോ എന്ന ബോളിവുഡ് ചിത്രത്തില്‍ നീരജ് മാധവും ശ്രദ്ധേയമായ വേഷം ചെയ്യുന്നു. തന്റെ ആദ്യ ബോളിവുഡ് ഫീച്ചര്‍ ഫിലിമിന്റെ വിശേഷം നീരജ് മാധവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിക്കുകയായിരുന്നു താരം.

'ഈ പിറന്നാളിന് സന്തോഷിക്കാന്‍ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണിത്. എന്റെ ആദ്യ ഹിന്ദി ഫീച്ചര്‍ ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ആയതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആയത് നല്ലൊരു അനുഭവമായിരുന്നു. ഈ അവസരത്തിന് സംവിധായകന്‍ അനിരുദ്ധ് അയ്യരിനും നന്ദി പറയുന്നു.', എന്നാണ് നീരജ് കുറിച്ചത്.

THE CUE OFFICIAL

ബോളിവുഡില്‍ ആദ്യ ഫീച്ചര്‍ ഫിലിം ആണെങ്കിലും രണ്ട് സീരീസുകളില്‍ നീരജ് ഇതിന് മുമ്പ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആമസോണ്‍ പ്രൈം സീരീസായ ഫാമിലി മാന്‍ ആണ് നീരജിന്റെ ആദ്യ സീരീസ്. അതിന് ശേഷം നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഫീല്‍സ് ലൈക്ക് ഇഷ്‌കിലും പ്രധാന കഥാപാത്രമായി.

അതേസമയം ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രം അനിരുദ്ധ് അയ്യരാണ് സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായ്, ഭൂഷന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ആയാണ് ആയുഷ്മാന്‍ എത്തുന്നത്. താരത്തിന്റെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയാണിത്. ഇന്ത്യയിലും യുകെയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in