'നായാട്ട്' സ്വീഡിഷ് ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

'നായാട്ട്' സ്വീഡിഷ് ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് സ്വീഡിഷ്, ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള നായാട്ട് തുടരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നിമിഷ സജയന്‍, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് നായാട്ടിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തിയറ്ററില്‍ റിലീസ് ചെയ്ത നായാട്ട് പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷം ചിത്രം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ജോസഫിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രമാണ് നായാട്ട്. അപ്രതീക്ഷിതമായ പിടികിട്ടാപ്പുള്ളികളായി മാറുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. മണിയന്‍ എന്ന പൊലീസുകാരനായി ജോജു ജോര്‍ജ്ജും സുനിതയെന്ന വനിതാ പൊലീസുദ്യോഗസ്ഥയായി നിമിഷ സജയനും പ്രവീണ്‍ മൈക്കിളിന്റെ റോളില്‍ ചാക്കോച്ചനുമാണ് ചിത്രത്തിലെത്തുന്നത്. ഷൈജു ഖാലിദാണ് ക്യാമറ. വിഷ്ണു വിജയ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in