മമ്മൂട്ടിയുടെയും നയന്‍താരയുടെയും റോളില്‍ താരദമ്പതികള്‍, പുതിയ നിയമം റീമേക്കുമായി നീരജ് പാണ്ഡേ

മമ്മൂട്ടിയുടെയും നയന്‍താരയുടെയും റോളില്‍ താരദമ്പതികള്‍, പുതിയ നിയമം റീമേക്കുമായി നീരജ് പാണ്ഡേ
Published on

മമ്മൂട്ടി അഡ്വക്കേറ്റ് ലൂയിസ് പോത്തനെയും, നയന്‍താര വാസുകിയെന്ന വീട്ടമ്മയെയും അവതരിപ്പിച്ച ത്രില്ലര്‍ ചിത്രം 'പുതിയ നിയമം' ബോളിവുഡ് റീമേക്ക് ഉടന്‍. മാര്‍ച്ചില്‍ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മ്മാതാവ് അരുണ്‍ നാരായണനാണ് ഇക്കാര്യം സ്ഥിരീകരിച്ചു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് ബോളിവുഡില്‍ ചിത്രമൊരുക്കുന്നത്. താരദമ്പതികളായിരിക്കും ഹിന്ദി പതിപ്പിലെന്നും അരുണ്‍ നാരായണന്‍.

അജയ് ദേവ്ഗണ്‍-കാജോല്‍, സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകള്‍ ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ക്കൊപ്പം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.

എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016 ഫെബ്രുവരിയില്‍ പുറത്തുവന്ന പുതിയ നിയമം ഒരു ബലാല്‍സംഗ കേസും പ്രതികാരവും ഇതിവൃത്തമാക്കിയ ചിത്രമാണ്. റോഷന്‍ മാത്യുവാണ് നെഗറ്റീവ് റോളിലെത്തിയത്. തമിഴില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് ടൈറ്റിലാക്കി വാസുകി എന്ന പേരില്‍ ചിത്രം മൊഴിമാറിയെത്തിയിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് ത്രില്ലറുകളായ എ വെനസ്‌ഡേ, സ്‌പെഷ്യല്‍ ഛബ്ബീസ് എന്നിവയും എം.എസ് ധോണി ബയോപിക്കും ഒരുക്കിയ സംവിധായകനാണ് നീരജ് പാണ്ഡേ

Related Stories

No stories found.
logo
The Cue
www.thecue.in