'ബാഹുബലി' നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ നയൻതാര; ചിത്രീകരണം സെപ്റ്റംബറിൽ

'ബാഹുബലി' നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ നയൻതാര; ചിത്രീകരണം സെപ്റ്റംബറിൽ
Published on

ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന വെബ് സീരിസിൽ തെന്നിന്ത്യൻ താരം നയൻതാരയും ഭാഗമാകുന്നു. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ എന്നാണ് സീരീസിന്റെ പേര്. ബാഹുബലിയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവി എന്ന കഥാപാത്രത്തിന്റെ രാജ്ഞി പദവിയിലേക്കുള്ള യാത്രയെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കുന്നത്. നടി വാമിഖ ഗബ്ബിയാണ് സീരീസില്‍ ശിവകാമി ദേവിയുടെ ചെറുപ്പം അഭിനയിക്കുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.

ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് "ബാഹുബലി: ദി ബിഗിനിംഗ്", "ബാഹുബലി: കൺക്ലൂഷൻ" എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. മത്സര ബുദ്ധിയും പ്രതികാര ചിന്തയുമുള്ള ഒരു പെൺകുട്ടിയിൽ നിന്നും ബുദ്ധിമതിയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയാണ് ആദ്യ സീസണിൽ അവതരിപ്പിക്കുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in