അപ്പോള്‍ പ്രതികരിക്കാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു; വിശദീകരിച്ച് നവ്യ നായര്‍

അപ്പോള്‍ പ്രതികരിക്കാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു; വിശദീകരിച്ച് നവ്യ നായര്‍
User

മീ ടൂവിനെക്കുറിച്ച് നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശം വലിയ ചര്‍ച്ചയായിരിക്കുകയാണ്. താരത്തെ വിമര്‍ശിച്ച് നിരവധി പേരും മുന്നിട്ട് വന്നിരുന്നു. ഇപ്പോള്‍ വിനായകന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഒരുത്തീ സിനിമയുടെ പ്രചാരണത്തിന്‍റെ ഭാ​ഗമായി സംവിധായകൻ വികെ പ്രകാശിനൊപ്പമുള്ള ഇൻസ്റ്റ​ഗ്രാം ലൈവിലായിരുന്നു താരത്തിന്‍റെ വിശദീകരണം.

വിനായകന്‍റെ പരാമര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന് അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നില്ല എന്നായിരുന്നു നവ്യയുടെ മറുപടി. ഒരുത്തീ സിനിമയുടെ സക്സസ് പ്രസ് മീറ്റിലായിരുന്നു വിനായകന്‍റെ വിവാദ പരാമര്‍ശം.

മീ ടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു വിനായകന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കിൽ താനത് ഇനിയും ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. നവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in