സൈക്കിളിലേറി മലയാള സിനിമയിലേക്ക് നസ്രിയയുടെ സഹോദരന്‍, നവീന്‍ നസിം അമ്പിളിയിലെ സൈക്ലിസ്റ്റ്

സൈക്കിളിലേറി മലയാള സിനിമയിലേക്ക് നസ്രിയയുടെ സഹോദരന്‍, നവീന്‍ നസിം അമ്പിളിയിലെ സൈക്ലിസ്റ്റ്

ഗപ്പി എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ പുതിയ സിനിമയാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പുമായാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് വന്നത്. സൗബിന്‍ അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമാകുന്ന സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം നവീന്‍ നസീം ആണ്. നസ്രിയാ നസീമിന്റെ സഹോദരനാണ് നവിന്‍. നവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമയുമാണ് അമ്പിളി. ട്രാവല്‍ മുവീ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥയും ജോണ്‍പോള്‍ ആണ്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സി വി സാരഥി, മുകേഷ് ആര്‍ മേത്ത, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തന്‍വി റാം എന്ന പുതുമുഖ താരം ആണ് നായിക. സുഡാനി ഫ്രം നൈജിരിയ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സൗബിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും അമ്പിളിയിലേത് എന്നാണ് അറിയുന്നത്.

ഗപ്പിയിലെ പാട്ടുകള്‍ ഒരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും. ആര്‍ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Related Stories

No stories found.
logo
The Cue
www.thecue.in