ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് സിനിമയില്‍ നോര്‍മ്മല്‍, ബാക്കിയുള്ളവരെല്ലാം കുറച്ച് ഡെയ്ഞ്ചറാ: നസ്ലെന്‍

ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് സിനിമയില്‍ നോര്‍മ്മല്‍, ബാക്കിയുള്ളവരെല്ലാം കുറച്ച് ഡെയ്ഞ്ചറാ: നസ്ലെന്‍
Published on

ലോക സിനിമയിൽ തന്റെയും ചന്തു സലിം കുമാറിന്റെയും അരുൺ കുര്യന്റെയും കഥാപാത്രങ്ങൾ മാത്രമാണ് കുറച്ച് നോർമ്മലെന്നും ബാക്കിയുള്ളവരെല്ലാം പ്രശ്നക്കാരാണെന്നും നടൻ നസ്ലെൻ. ഷൂട്ട് സമയത്ത് തങ്ങൾക്കിടയിൽ പല തമാശകളും സംഭവിച്ചിട്ടുണ്ടെങ്കിലും കല്യാണിക്ക് അങ്ങനെയല്ല എന്ന് ചന്തു സലിംകുമാറും പറഞ്ഞു. ചന്ദ്ര എന്ന കഥാപാത്രത്തിന് ഒരു പ്രത്യേകതരം ബോഡി ലാങ്ക്വേജ് വേണ്ടിയിരുന്നുവെന്നും അതിനായി കല്യാണി ഷൂട്ടിന് മാസങ്ങൾക്ക് മുമ്പേ ട്രെയിനിങ് ആരംഭിച്ചിരുന്നുവെന്നും ശാന്തി ബാലചന്ദ്രനും പറഞ്ഞു.

ടീം ലോക പറഞ്ഞത്

ലോകയിൽ ഞാനും ചന്തുവും അരുൺ കുര്യനും മാത്രമായിരിക്കും കുറച്ച് നോർമലായ കഥാപാത്രങ്ങൾ. ബാക്കിയുള്ളവരെല്ലാം കുറച്ച് പ്രശ്നക്കാരാണ്. അതുകൊണ്ട് ഞങ്ങൾ സിനിമയിൽ ഉണ്ടാവുക ഒരു ഓഡിയൻസ് പേഴ്സ്പെക്ടീവിലായിരിക്കും. ലൊക്കേഷനിൽ പല തമാശകളും സംഭവിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മൂന്നുപേർക്കും അത് ഫണ്ണി ആയിരിക്കും, പക്ഷെ കല്യാണിക്ക് ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ആക്ഷൻ മുഴുവനും ചെയ്യുന്നത് കല്യാണിയാണ്. അത് കണ്ടുനിൽക്കാൻ ഭയങ്കര രസമായിരുന്നു. സിനിമയ്ക്ക് മാർവൽ റെഫറൻസുകൾ ഉണ്ടായിരുന്നില്ല, അത് കുറച്ച് ഡിഫറന്റാണ്. ചന്ദ്ര അത്തരത്തിലുള്ള ഒരു കഥാപാത്രമാണ്, സിനിമ കണ്ടവർക്ക് അത് മനസിലായിട്ടുണ്ടാകുമല്ലോ. ചന്ദ്ര എന്ന കഥാപാത്രം ചെയ്യാൻ ഒരു നിശ്ചിത ഫിസിക്കാലിറ്റി ആവശ്യമാണ്. അതിനുവേണ്ടി കല്യാണി ഷൂട്ടിന് മാസങ്ങൾക്ക് മുമ്പ് തന്നെ ട്രെയിനിങ് ആരംഭിച്ചിരുന്നു.

കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 'ലോക: ചാപ്റ്റർ വൺ ചന്ദ്ര' ബോക്സ് ഓഫീസിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് സിനിമ ആഗോളതലത്തിൽ 35 കോടിയിലധികം രൂപ നേടി കഴിഞ്ഞതായാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ഞായറാഴ്ച ഇത് 50 കോടി കടക്കുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ.

Related Stories

No stories found.
logo
The Cue
www.thecue.in