'പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ് ഫുള്ളായിരിക്കുന്നു'; പത്താനെ പ്രശംസിച്ച് പ്രധാനമന്ത്രി

'പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ് ഫുള്ളായിരിക്കുന്നു'; പത്താനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഷാരൂഖ് ഖാന്‍ ചിത്രം പത്താനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ശ്രദ്ധ നേടുന്നു. ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പത്താന്റെ ഹൗസ് ഫുള്‍ ഷോകളെ അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ചിത്രത്തെ പ്രശംസിച്ച് സംസാരിച്ചത്.

പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയി കളിച്ചുകൊണ്ടിരിക്കുകയാണ്.

നരേന്ദ്ര മോദി

റിലീസിന് മുന്‍പ് പത്താന്‍ എതിരെ നടന്ന ബോയ്‌കോട്ട് ക്യാംപെയിനിനും പ്രതിഷേധങ്ങള്‍ക്കും നേരത്തെ പ്രതികരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ജനുവരി 25നാണ് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ തിയേറ്ററിലെത്തിയത്. ചിത്രം ലോകവ്യാപകമായി ബോക്‌സ് ഓഫീസില്‍ 800 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ബേഷറം രങ്ക് എന്ന പാട്ടിനെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ പത്താനെതിരെ സമൂഹമാധ്യമത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ ബോയ്‌ക്കോട്ട് ക്യംപെയിന്‍ നടത്തിയിരുന്നു.

പക്ഷെ ബോയ്‌ക്കോട്ട് ക്യാംപെയിനുകള്‍ നടത്തിയെങ്കില്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുകയായിരുന്നു. ചിത്രം വന്‍ വിജയമാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ആഗോള ബോക്‌സ് ഓഫീസിലും നേടിക്കൊണ്ടിരിക്കുന്നത്. ഷാരുഖ് ഖാന് പുറമെ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in