ആരൊക്കെയാണ് നാരായണീന്റെ മൂന്നാൺമക്കൾ? കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വിജയമൊരുക്കാൻ ജോബി ജോർജ്ജ് ഒപ്പം ശരൺ വേണു​ഗോപാൽ

Narayaneente Moonnaanmakkal
Narayaneente Moonnaanmakkal
Published on

2024ലെ മികച്ച സിനിമകളിലൊന്നായി പരി​ഗണിക്കുന്ന കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നിർമ്മാതാവ് ജോബി ജോർജ്ജ് പുതിയ സിനിമയുമായി വരുന്നു. ഷോർട്ട് ഫിലിമിലൂടെ ദേശീയ പുരസ്കാരം നേടിയ ശരണ‍് വേണു​ഗോപാൽ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാൺമക്കൾ എന്ന ചിത്രമാണ് 2025ൽ ​ഗുഡ് വിൽ എന്റർടെയിൻമെന്റ് ആദ്യ റിലീസായി പ്രേക്ഷകരിലെത്തിക്കുന്നത്.

ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, ഷെല്ലി, തോമസ് മാത്യു, ​ഗാർ​ഗി അനന്തൻ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അപ്പു പ്രഭാകർ ക്യാമറയും രാഹുൽ രാജ് സം​ഗീതവും ഒരുക്കുന്നു.

Narayaneente Moonnaanmakkal
Narayaneente Moonnaanmakkal

ജനുവരി 16നാണ് നാരായണീന്റെ മൂന്നാൺമക്കൾ പ്രേക്ഷകരിലെത്തുക. ഇളയമകൻ വീട്ടിലേക്ക് തിരിച്ചെത്തുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളെയും കേന്ദ്രീകരിച്ചാണ് സിനിമ. നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ,

sharan venugopal
sharan venugopal

ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in