'ഈ കുടുംബത്തിന് ഒരുപാട് ഡാർക്ക് സീക്രെട്ട്സ് ഉണ്ട്'; 'നാരായണീന്റെ മൂന്നാണ്മക്കള്‍' ടീസർ പുറത്ത്

'ഈ കുടുംബത്തിന് ഒരുപാട് ഡാർക്ക് സീക്രെട്ട്സ് ഉണ്ട്'; 'നാരായണീന്റെ മൂന്നാണ്മക്കള്‍' ടീസർ പുറത്ത്
Published on

ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിർവഹിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനമായ ഒരു കുടുംബത്തിലെ അംഗമായ നാരായണിയമ്മയുടെ മൂന്ന് ആണ്‍മക്കളും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങൾക്കൊപ്പം നര്‍മ്മവും കൂട്ടിച്ചേർത്ത ഒരു ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ. ചിത്രം 2025 ജനുവരി 16 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും.

ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിർമ്മിക്കുന്ന അടുത്ത ചിത്രം കൂടിയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം നിർമിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തിലാണ്. എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in