'നന്‍പകല്‍ നേരത്ത് മയക്കം' എന്തെന്ന് ഇന്നറിയാം ; ലിജോ- മമ്മൂട്ടി ചിത്രം ഇന്ന് ഐഎഫ്എഫ്‌കെയില്‍

'നന്‍പകല്‍ നേരത്ത് മയക്കം' എന്തെന്ന് ഇന്നറിയാം ; ലിജോ- മമ്മൂട്ടി ചിത്രം ഇന്ന് ഐഎഫ്എഫ്‌കെയില്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട് 3.30 ന് ടാഗോര്‍ തിയ്യേറ്ററിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറാണ് ഇന്ന് നടക്കുന്നത്. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രദര്‍ശനത്തിന് ശേഷം ടാഗോര്‍ തിയേറ്ററില്‍ വൈകിട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കെ എം കമല്‍ എന്നിവരോടൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കെടുക്കും.

മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലിജോയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് എസ് ഹരീഷാണ്. രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

വേളാങ്കണ്ണിയില്‍ നിന്ന് തിരിക്കുന്നൊരു നാടക സംഘത്തിലെ ജെയിംസ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയെന്ന് സിനിമയുടെ ഫെസ്റ്റിവല്‍ സിനോപ്‌സിസ് സൂചന നല്‍കുന്നു. മമ്മൂട്ടിയാണ് ജെയിംസിന്റെ റോളില്‍. തേനി ഈശ്വറാണ് ക്യാമറ. ?ഗോകുല്‍ ദാസ് ആര്‍ട്ട്, ദീപു ജോസഫ് എഡിറ്റിംഗ്, രംഗനാഥ് രവി സൗണ്ട് ഡിസൈനും മെല്‍വി ജ കോസ്റ്റ്യൂം. റോണക്‌സ് സേവ്യറാണ് മേക്കപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in