അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, സൈബര്‍ ആക്രമണകാരിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് നമിത

അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, സൈബര്‍ ആക്രമണകാരിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് നമിത

തന്റെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ചിത്രം പുറത്തുവിട്ട് നടി നമിത. സമൂഹമാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ച ആളുടെ ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്വഴിയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ കയ്യില്‍ തന്റെ അശ്ലീല വീഡിയോ ഉണ്ടെന്നും അത് ഓണ്‍ലൈന്‍ വഴി പരസ്യമാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ നമിത പറയുന്നു. അയാം തമിഴ്, സെന്തമിഴ് എന്ന ഐഡിയിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് നമിതയ്ക്ക് ഭീഷണി വന്നിരിക്കുന്നത്.

നമിതയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

എനിക്ക് നേരിട്ട് മെസേജ് അയച്ചിരിക്കുന്ന ഇയാളുടേയത് വൃത്തികെട്ട മനസ്സാണ്, ഹായ് ഐറ്റം എന്നാണ് ഇയാളെന്നെ ആദ്യം വിളിച്ച് തുടങ്ങിയത് തന്നെ. അയാളോട് എന്താണ് എന്ന് ചോദിച്ചപ്പോള്‍ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന മറുപടിയാണ് വന്നത്. എന്റെ അശ്ലീല വീഡിയോകള്‍ ഉണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിയായി. ഞാന്‍ പറഞ്ഞു നിങ്ങള്‍ അത് ചെയ്തോളു. എനിക്ക് മറ്റുള്ളവരെ അഭിമുഖികരിക്കാന്‍ ഭയമൊന്നുമില്ല. ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിനുടമാണ് അയാളെന്നും സ്ത്രീകളെ എന്തുംപറയാമെന്ന ധാരണയുള്ളയാളാണ് ഇയാളെന്നും നമിത പറയുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കണമെന്നും ഗ്ലിറ്റ്‌സ്, ഗ്ലാമര്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവരെ നിസ്സാരമായി കാണരുതെന്നും താരം തന്റെ പോസ്റ്റിലൂടെ എടുത്തുപറയുന്നുണ്ട്.ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് ആളുകള്‍ പഠിച്ചില്ലെങ്കില്‍ വനിതാ ദിനാഘോഷമോ നവരാത്രി ഉത്സവമോ കൊണ്ടാടിയിട്ട് വലിയകാര്യമൊന്നും ഇല്ലെന്നും നടി ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞാന്‍ ഇത് എന്തിന് കേള്‍ക്കണം? ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഉള്ളതുകൊണ്ടോ. അതോ ഞാന്‍ ഒരു ഗ്ലാമര്‍ വ്യവസായത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതുകൊണ്ടോ. ഞാന്‍ ഒരു അഭിനേത്രിയാണെന്ന് കരുതി എന്നെ അറിയാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ആരാണെന്ന് അറിയാമോ എന്റെ നിശബ്ദതയെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്. ഒരു യഥാര്‍ത്ഥ മനുഷ്യന് ഒരു സ്ത്രീയെ, ജീവിതത്തിന്റെ ഏത് പാതയില്‍ നിന്നുള്ള ഏതൊരു സ്ത്രീയെയും ബഹുമാനിക്കാന്‍ അറിയാം, കാരണം സ്ത്രീകളെ അപമാനിക്കുന്നത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവനറിയാം. നിങ്ങളുടെ പൊതുജീവിതത്തില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുക. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി 40 ഓളം ചിത്രങ്ങളില്‍ നമിത അഭിനയിച്ചിട്ടുണ്ട്. 15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍അജിത്ത്,വിജയ്, വെങ്കിടേഷ്,ശരത് കുമാര്‍ തുടങ്ങി തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നമിത പ്രവര്‍ത്തിച്ചു.

logo
The Cue
www.thecue.in