എന്താവും കൽക്കി സെക്കൻഡ് പാർട്ട്, സംവിധായകൻ നാഗ് അശ്വിൻ പറയുന്നു

എന്താവും കൽക്കി സെക്കൻഡ് പാർട്ട്, സംവിധായകൻ നാഗ് അശ്വിൻ പറയുന്നു

കൽക്കി 2898 എഡിയുടെ രണ്ടാം ഭാ​ഗത്തിന്റെ 60 ശതമാനം അല്ല, 30 ദിവസത്തെ ഷൂട്ട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന് സംവിധായകൻ നാ​ഗ് അശ്വിൻ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന് വേണ്ടി ഇനിയും പ്രിപ്പറേഷൻസ് ബാക്കിയുണ്ട് എന്നും കൽക്കിയുടെ ആദ്യ ഭാ​ഗത്തിന്റെ വിജയം രണ്ടാം ഭാ​ഗം നിർമിക്കുന്നതിൽ തനിക്ക് പ്രഷർ നൽകിയിട്ടില്ല എന്നും അശ്വിൻ പറയുന്നു. കൽക്കിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് കുറച്ചു കൂടി ശാന്തമായിരിക്കുമെന്നും അമിതാഭ് ബച്ചനും കമൽഹാസനും ഒരുമിച്ചുള്ള ഫേസ് ചിത്രത്തിൽ ഉണ്ടാവും എന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

കൽക്കിയുടെ രണ്ടാം ഭാ​ഗത്തിന്റെ അറുപത് ശതമാനം അല്ല, 25-30 ദിവസത്തെ ഷൂട്ട് മാത്രമേ കഴി‍ഞ്ഞിട്ടുള്ളൂ. ഇനിയും ഒരുപാട് ചെയ്യാൻ ബാക്കിയുണ്ട്. ഒരുപാട് പ്രിപ്പറേഷൻസ് ഇനിയും ബാക്കിയുണ്ട്. ഡിസെെനിം​ഗ്, ആക്ഷൻ‌ ഇതെല്ലാം തുടങ്ങണം. ആക്ടേഴ്സിനെ സെറ്റിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിന് മുമ്പ് വലിയൊരു യാത്ര തുടങ്ങേണ്ടതുണ്ട്. അശ്വിൻ പറയുന്നു. കൽക്കിയുടെ ആദ്യ ഭാ​ഗത്തിന് ലഭിക്കുന്ന പ്രതികരണം രണ്ടാം ഭാ​ഗം നിർമിക്കുന്നതിൽ പ്രഷർ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ഇതുവരെ അതെനിക്ക് ഒരു പ്രഷർ തന്നിട്ടില്ലെന്ന് അശ്വിൻ പറയുന്നു. കൽക്കിയുടെ ആദ്യ ഭാ​ഗം എന്നത് ഞങ്ങൾ എന്താണോ കൊടുക്കാൻ ആ​ഗ്രഹിച്ചത്, എന്താണോ പ്രൂവ് ചെയ്യാൻ ആ​ഗ്രഹിച്ചത് എന്നതാണ്. അത് ആളുകൾ അം​ഗീകരിക്കുകയും ചെയ്തു. കൽക്കിയുടെ രണ്ടാം ഭാ​ഗം ആ​ദ്യ ഭാ​ഗത്തെ അപേക്ഷിച്ച് കുറച്ചു കൂടി ശാന്തമായിരിക്കും. കാരണം ഞങ്ങൾ ക്രിയേറ്റ് ചെയ്ത ലോകത്തിൽ ഞങ്ങൾ കുറച്ചു കൂടി സെക്വർ ആണ് എന്നത് കൊണ്ടാണ് അത്. ആദ്യ ഭാ​ഗത്തിൽ‌ ഞങ്ങൾ കൽക്കിയുടെ ലോകത്തെ സ്ഥാപിക്കാൻ സമയം ചിലവഴിച്ചത് അടുത്ത ഭാ​ഗത്തിൽ വീണ്ടും ആവർത്തിക്കേണ്ടി വരില്ല.

രണ്ടാം ഭാ​ഗത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും ഒരുമിച്ചുള്ള അത്ഭുതകരമായ ഒരു മൊമെന്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും അശ്വിൻ പ്രതികരിച്ചിട്ടുണ്ട്. രണ്ടാം ഭാ​ഗത്തിൽ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും. പക്ഷേ അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. ഉറപ്പായും അത്തരത്തിലുള്ള കാര്യങ്ങൾ രണ്ടാം ഭാ​ഗത്തിൽ ഉണ്ടായിരിക്കും. രണ്ടാം ഭാ​ഗത്തിൽ പുതിയ കഥാപാത്രങ്ങളും പുതിയൊരു പ്രപ‍‍ഞ്ചവും ഉണ്ടായിരിക്കും. ഒരു നാലാം ലോകം അതിലുണ്ടായിരിക്കും. അശ്വിൻ പറഞ്ഞു.

നാ​ഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൽക്കി തിയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in