'നദികളിൽ സുന്ദരി യമുന ക്വാളിറ്റിയുള്ള സിനിമ' ; യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ധ്യാൻ ശ്രീനിവാസൻ

'നദികളിൽ സുന്ദരി യമുന ക്വാളിറ്റിയുള്ള സിനിമ' ; യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ധ്യാൻ ശ്രീനിവാസൻ

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഉണ്ടാക്കിയ സിനിമയാണ് നദികളിൽ സുന്ദരി യമുനയെന്നും ചിത്രത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമക്കായി നിർമിച്ചെടുത്ത കഥയല്ല ഇത്. ടൈറ്റിലിൽ വരുന്ന യമുന എന്ന കഥാപാത്രം ശരിക്കുമുള്ള ആളാണ്. ഞാൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ പുഷ് ചെയ്ത ചിത്രം ഉടൽ ആണ് കാരണം ആ സിനിമാക്കൊരു ക്വാളിറ്റി ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതിന് ശേഷം ഞാൻ ഏറ്റവും കൂടുതൽ പുഷ് ചെയ്യാൻ പോകുന്നത് നദികളിൽ സുന്ദരി യമുന ആണെന്ന് ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

തിരക്കഥ വായിച്ചപ്പോൾ ഇതൊരു ഫിക്ഷനൽ കഥയായി തോന്നിയെങ്കിലും പിന്നീടാണ് സംവിധായകർ വിജീഷും ഉണ്ണിയും ഇതൊരു ശരിക്കുമുള്ള സംഭവത്തിൽ നിന്ന് എടുത്തതാണെന്ന് പറഞ്ഞതെന്നും ധ്യാൻ പറഞ്ഞു. കണ്ണൂരിലെ നാട്ടുമ്പുറത്തിന്റെ പശ്ചാത്തലത്തിൽ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ ആണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം സെപ്തംബര് 15 ന് തിയറ്ററുകളിലെത്തും.

കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനാണ്. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം,കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട് ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്:വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: യെല്ലോടൂത്ത്, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

Related Stories

No stories found.
logo
The Cue
www.thecue.in