ഫൺ ഫാമിലി ചിത്രവുമായി ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും; നടന്ന സംഭവം ജൂൺ 21 ന് തിയറ്ററുകളിൽ

ഫൺ ഫാമിലി ചിത്രവുമായി ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും; നടന്ന സംഭവം ജൂൺ 21 ന് തിയറ്ററുകളിൽ

വിഷ്ണു നാരായണന്റെ സംവിധാനത്തിൽ ബിജു മേനോൻ സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നടന്ന സംഭവത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരു ഫാമിലി ഫൺ ഡ്രാമയായ ചിത്രം ജൂൺ 21 ന് റിലീസ് ചെയ്യും. 'മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജോണി ആന്റണി, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥനാണ്.

ഒ‌രു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ചിത്രത്തിൽ ഉണ്ണി എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. അജിത്ത് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. മാനുവൽ ക്രൂസ് ഡാർവിനാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവനാണ്. സം​ഗീതം അങ്കിത് മേനോൻ, ​ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിം​ഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ​ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി.

Related Stories

No stories found.
logo
The Cue
www.thecue.in