വിക്രാന്ത് ഇന്ത്യയിലെത്തിച്ചവരിൽ ജയനും, കേരളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന് എൻ എസ് മാധവൻ

വിക്രാന്ത് ഇന്ത്യയിലെത്തിച്ചവരിൽ ജയനും, കേരളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന് എൻ എസ് മാധവൻ

ഐ എൻ എസ് വിക്രാന്ത് ഇന്ത്യയിലെത്തിക്കാൻ പോയവരിൽ ജയനും, കേരളത്തിലെ ആദ്യ സൂപ്പർഹീറോയെന്നു വിശേഷിപ്പിച്ചുകൊണ്ട് എൻ എസ് മാധവന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തിരുന്നു. തുടർന്ന് വരുന്ന എൻ എസ് വിക്രാന്തിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് എഴുത്തുകാരൻ എൻ എസ് മാധവന്റെ ട്വീറ്റ്.

1961 ഇൽ ബ്രിട്ടീഷ് നിർമ്മിത എച് എം എസ് ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ( പിന്നീട് ഐ എൻ എസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇന്ത്യ വാങ്ങിയപ്പോൾ അത് ഇന്ത്യയിലെത്തിക്കാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരുമുണ്ടായിരുന്നു. പിന്നീട് അയാൾ ജയൻ എന്ന മറ്റൊരു പേരിൽ സിനിമയിൽ ചേർന്നു, കേരളത്തിന്റെ ആദ്യ സൂപ്പർഹീറോ ആയി" എന്നാണ് എൻ എസ് മാധവൻ ട്വീറ്ററിൽ കുറിച്ചത്.

ഈ വിഷയത്തിൽ എൻ എസ് മാധവൻ മാതൃഭൂമിയോട് പ്രതികരിച്ചിരുന്നു. ഐ എൻ എസ് വിക്രാന്തിന്റെ ഉത്‌ഘാടനത്തോടനുബന്ധിച്ച് ഒരു മലയാള പത്രത്തിൽ നിന്നെടുത്ത വിവരമാണ് ഞാൻ ട്വീറ്റ് ചെയ്തത്. 1961 -ൽ ബ്രിട്ടണിൽ പോയി ഇത് എം എസ് ഹെർക്കുലീസ് എന്ന വിമാനവാഹിനി ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എൻ എം ഇബ്രാഹിമിന്റെ ഓർമ്മകുറിപ്പായിരുന്നുവത്. രണ്ടാം ലോകമഹായുദ്ധത കാലത്ത് ബ്രിട്ടനുവേണ്ടി നിർമ്മിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണ് വിക്രാന്ത്. അത് കൊണ്ടുവരാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സിനിമാതാരം ജയനായതെല്ലാം അദ്ദേഹം ഓർക്കുന്നുണ്ട്. തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയായ ഇബ്രാഹിമും സിനിമയിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഉല്ലാസയാത്രയിൽ അദ്ദേഹം ഉപനായകനായും ജയൻ വില്ലനായും അഭിനയിച്ചതും ഓർക്കുന്നുണ്ട്. ഇത് വായിച്ചപ്പോഴുണ്ടായ കൗതുകം കൊണ്ട് ട്വീറ്റ് ചെയ്തതാണ് താനെന്നാണ് എൻ എസ് മാധവൻ മാതൃഭൂമിയോട് പ്രതികരിച്ചത്.

മലയാളത്തിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ എൻ എസ് മാധവന്റെ നോവലുകളും ചെറുകഥകളും ഒരുപോലെ കാലികപ്രസക്തിയുള്ളവയും ഭാവനാത്മകവുമാണ്. ലൻതാൻ ബത്തേരിയിലെ ലുത്തിയിനകൾ ആണ് പ്രധാന നോവൽ. ഹിഗ്വിറ്റ, തിരുത്ത്, വന്മരങ്ങൾ വീഴുമ്പോൾ തുടങ്ങി നിരവധി ചെറുകഥകളുടെയും ഗ്രന്ഥകാരനായ എൻ എസ് നിരവധി തവണ കേരള സാഹിത്യ അക്കാഡമി അവാർഡുകളും, ഓടക്കുഴൽ അവാർഡും, മാൻ ഏഷ്യൻ ലിറ്റററി പ്രൈസ് തുടങ്ങി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in