അന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറഞ്ഞത്, ഡ്രഗ്ഗ് ഫണ്ടിംഗ് കേരളത്തില്‍ യാഥാര്‍ത്ഥ്യമെന്ന് മുരളി ഗോപി

അന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറഞ്ഞത്, ഡ്രഗ്ഗ് ഫണ്ടിംഗ് കേരളത്തില്‍ യാഥാര്‍ത്ഥ്യമെന്ന് മുരളി ഗോപി

2018ല്‍ 'ലൂസിഫര്‍' എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗും, ലഹരിയുടെ വിപത്തും ഇത്ര വേഗം മലയാള യുവതയുടെ മേല്‍ പതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും മുരളി ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.

ലൂസിഫര്‍ രണ്ടാം ഭാഗം 2023 ജനുവരിയില്‍ തുടങ്ങാനിരിക്കെയാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായ ആദ്യ ചിത്രം കൂടിയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രമായെത്തിയ ചിത്രം 200 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം കൂടിയാണ്. 2019 മാര്‍ച്ച് 28നാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം റിലീസിനെത്തിയത്.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

2018ഇൽ "ലൂസിഫർ" എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്,അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in