ഇതാണ് ഷിബു ബഷീർ, എന്റെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ; ചിത്രവുമായി മുരളി ഗോപി

ഇതാണ് ഷിബു ബഷീർ, എന്റെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ; ചിത്രവുമായി മുരളി ഗോപി
Published on

മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തി താരം. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകൻ . ഫ്രൈഡേ ഫിലിംസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ‘നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം. എന്റെ സ്‌ക്രിപ്പിറ്റിലെ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്‘ എന്നാണ് മുരളി ​ഗോപി ചിത്രത്തോടൊപ്പം കുറിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.

വലിയൊരു സ്വപ്‌നം നടക്കാന്‍ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമ എന്നാണ് വിജയ് ബാബു സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. മുരളി ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയിൽ വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം ആരംഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in