'എമ്പുരാന്റേത് യൂണിവേഴ്‌സല്‍ തീം'; ചിത്രീകരണം അടുത്ത വര്‍ഷം

'എമ്പുരാന്റേത് യൂണിവേഴ്‌സല്‍ തീം'; ചിത്രീകരണം അടുത്ത വര്‍ഷം

എമ്പുരാന്‍ യൂണിവേഴ്‌സലായുള്ള പ്രശ്‌നം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ പൃഥ്വിരാജും വ്യക്തമാക്കി. മനോരമ സണ്ടേ സപ്ലിമെന്റിന് നല്‍കി അഭിമുഖത്തിലാണ് ഇരുവരും എമ്പുരാനെ കുറിച്ച് സംസാരിച്ചത്.

എമ്പുരാന്‍ പോലുള്ള സിനിമകള്‍ ചെയ്യാന്‍ സമയമെടുക്കും. എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് പ്ലാന്‍ ചെയ്തതിന് ശേഷമെ ആരംഭിക്കാന്‍ കഴിയുവെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫര്‍ എഴുതിയ സമയത്ത് തന്നെ എമ്പുരാന്റെ എങ്ങനെയായിരിക്കണമെന്ന് വ്യക്തമായിരുന്നുവെന്ന് മുരളി ഗോപിയും കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് പറഞ്ഞത്: 'എമ്പുരാന്‍ അടുത്ത വര്‍ഷം ഷൂട്ട് നടക്കുമെന്നാണ് കരുതേണ്ടത്. എഴുത്ത് പൂര്‍ണ്ണമായ ശേഷം ചിത്രീകരണം തുടങ്ങാനായി സിനിമ പൂര്‍ണ്ണമായും ഡിസൈന്‍ ചെയ്യണം. അത് ചെയ്ത ശേഷം മാത്രമെ ഞാന്‍ തുടങ്ങാറുള്ളു. ഇതുപോലുള്ളൊരു സിനിമ ചെയ്യാന്‍ സമയമെടുക്കും. അതിന് പറ്റിയ ലൊക്കേഷനുകള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. അത് അനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടിവരും. നിര്‍മ്മാതാവിന് പൂര്‍ണ്ണമായും സിനിമയുടെ ഷൂട്ടിങ്ങ് ഡിസൈന്‍ നല്‍കും. എനിക്ക് വേണ്ടത് അവരോട് പറയും. അത് എങ്ങനെ നല്‍കാമെന്ന് അവര്‍ തീരുമാനിക്കും.'

മുരളി ഗോപി: 'എമ്പുരാന്റെ ഫോം വളരെ നേരത്തെ തന്നെ പൂര്‍ണ്ണമായും തീരുമാനിച്ചിട്ടുള്ളതാണ്. ലൂസിഫര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അത് മൂന്ന് ഭാഗമുള്ള സിനിമയായാണ് ആലോചിച്ചത്. അന്നുതന്നെ കൃത്യമായ രൂപമുണ്ടായിരുന്നു. എഴുതിയില്ലെന്ന് മാത്രം. ആ രൂപം തന്നെയാണ് എഴുതുന്നതും. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ പറഞ്ഞത്. എമ്പുരാനും യൂണിവേഴ്‌സലായുള്ള പ്രശ്‌നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും.'

Related Stories

No stories found.
logo
The Cue
www.thecue.in