രാഷ്ട്രീയത്തിലെ ഫണ്ടിംഗും, രഹസ്യ അജണ്ടയും, ലൂസിഫര്‍ കെട്ടുകഥയല്ലെന്ന് മുരളി ഗോപി

രാഷ്ട്രീയത്തിലെ ഫണ്ടിംഗും, രഹസ്യ അജണ്ടയും, ലൂസിഫര്‍ കെട്ടുകഥയല്ലെന്ന് മുരളി ഗോപി

മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ ഒന്നാമതുള്ള മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ കെട്ടുകഥയല്ലെന്നും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും തിരക്കഥാകൃത്ത് മുരളി ഗോപി. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമയെന്ന് മുരളി ഗോപി. രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപിക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും മുരളി ഗോപി. ആരോഗ്യമിത്രം മാസികയുടെ അഭിമുഖത്തിലാണ് പ്രതികരണം.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയില്‍ കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയില്‍ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 200 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ സിനിമ നേടിയത്. ആശിര്‍വാദ് സിനിമാസായിരുന്നു നിര്‍മ്മാണം.

നാര്‍കോട്ടിക് ജിഹാദില്‍ തുടങ്ങി ഭക്ഷണത്തില്‍ വരെ മതത്തെ കൂട്ടിക്കെട്ടുന്നതില്‍ യോജിപ്പില്ലെന്നും മുരളി ഗോപി. ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണെന്നും മുരളി ഗോപി. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതിരിക്കണമെന്നും മുരളി ഗോപി.

https://online.pubhtml5.com/bjfe/lxah/

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'തീര്‍പ്പ്' ആണ് മുരളി ഗോപിയുടെ രചനയിലുള്ള പുതിയ ചിത്രം. രതീഷ് അമ്പാട്ടാണ് സംവിധാനം. ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന്‍, മമ്മൂട്ടി നായകനായ ചിത്രം എന്നിവയും മുരളി ഗോപിയുടെ രചനയില്‍ വരാനിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in