ഹെൽമെറ്റില്ലാതെയുള്ള ബൈക്ക്‌ യാത്ര; അമിതാഭ് ബച്ചനും അനുഷ്‌ക ശർമ്മയ്ക്കുമെതിരെ നടപടിയെടുക്കുമെന്ന് മുംബൈ പൊലീസ്

ഹെൽമെറ്റില്ലാതെയുള്ള ബൈക്ക്‌ യാത്ര; അമിതാഭ് ബച്ചനും അനുഷ്‌ക ശർമ്മയ്ക്കുമെതിരെ നടപടിയെടുക്കുമെന്ന് മുംബൈ പൊലീസ്

ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് അമിതാഭ് ബച്ചനും, അനുഷ്ക ശർമ്മക്കുമെതിരെ കേസ് എടുത്ത് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ് ലൊക്കേഷനിൽ സമയത്ത് എത്താനായി അപരിചിതന്റെ ബൈക്കിൽ യാത്ര ചെയ്യുന്ന അമിതാഭ് ബച്ചന്റെ ചിത്രം ഇന്റർനെറ്റിൽ തരംഗമായത്. എന്നാൽ നെറ്റിസൺസ് മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തി. അതേത്തുടർന്നാണ് മുംബൈ പൊലീസ് ട്രാഫിക് പൊലീസിനെ അറിയിച്ചിട്ടുണ്ട് എന്ന് ട്വീറ്റ് ചെയ്തത്.

സമാനമായി നടി അനുഷ്‌ക ശർമ്മയും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ ആയിരുന്നു. അനുഷ്‌ക ട്രാഫിക്‌ ഒഴിവാക്കാനായി കാർ ഉപേക്ഷിച്ച്, തന്റെ സ്റ്റാഫിന്റെ ബൈക്കിൽ യാത്ര ചെയ്യുകയാണുണ്ടായത്.

മുംബൈയിൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം ഹെൽമെറ്റ് വയ്ക്കണം എന്ന നിയമമുണ്ട്. 1998-ലെ മോട്ടോർ വെഹിക്കിൾ ആക്റ്റ് സെക്ഷൻ 129, 194 D പ്രകാരം ട്രാഫിക് പൊലീസിന് ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ കേസ് എടുക്കാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in