'ഇത്ര മിടുക്കും സൗന്ദര്യവുമുളള ചുരുക്കം ഉദ്യോ​ഗസ്ഥരേ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളു', അന്ന് 'നായർസാബി'ലെ മമ്മൂട്ടിയെ കണ്ട ഓഫീസർ പറഞ്ഞത്

'ഇത്ര മിടുക്കും സൗന്ദര്യവുമുളള ചുരുക്കം ഉദ്യോ​ഗസ്ഥരേ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളു', 
അന്ന് 'നായർസാബി'ലെ മമ്മൂട്ടിയെ കണ്ട ഓഫീസർ പറഞ്ഞത്
Published on

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ നായർസാബ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവം ഓർത്തെടുക്കുകയാണ് നടൻ മുകേഷ്. കാശ്മീരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്, മമ്മൂട്ടി മുതിർന്ന നേവി ഉദ്യോ​ഗസ്തനായി എത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ചുറുചുറുക്കും സൗന്ദര്യവും കണ്ട് ലൊക്കേഷനിൽ ഉണ്ടായിരുന്ന യഥാർത്ഥ ഓഫീസർ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നതായി മുകേഷ് ഓർക്കുന്നു. മമ്മൂട്ടിയുടെ സൗന്ദര്യം അന്നും ഇന്നും ഒരുപോലെ അം​ഗീകരിക്കപ്പെട്ടിരുന്നു എന്ന് പറയുകയാണ് മുകേഷ്. മമ്മൂട്ടി ടൈംസിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് മുകേഷ് അനുഭവം പങ്കുവെച്ചത്.

'ഇത്ര മിടുക്കും സൗന്ദര്യവുമുളള ചുരുക്കം ഉദ്യോ​ഗസ്ഥരേ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളു', 
അന്ന് 'നായർസാബി'ലെ മമ്മൂട്ടിയെ കണ്ട ഓഫീസർ പറഞ്ഞത്
2021ല്‍ മെഗാ വരവിന് മമ്മൂട്ടി, ആ സസ്‌പെന്‍സ് അവസാനിക്കുന്നു; അമല്‍ നീരദ് ചിത്രം ആദ്യം | Mammooty's Next with amal neerad

മുകേഷിന്റെ വാക്കുകൾ

'അദ്ദേഹം ഓഫീസറാണ് ഞങ്ങൾ 9 കമാന്റോസ് ഉണ്ട്. അതിലെ പ്രധാനപ്പെട്ട സീനുകളെല്ലാം തന്നെ റിയൽ ലൊക്കേഷൻസിലാണ് ഷൂട്ട് ചെയ്തിട്ടുളളത്. രാവിലെ തന്നെ അദ്ദേഹം ഓഫീസറുടെ ​ഗെറ്റപ്പിൽ വന്നു, ഞങ്ങളും കഥാപാത്രങ്ങളായി വേഷം ചെയ്ത് എത്തി. ഒരു പരേടും വ്യായാമ മുറകളും പിന്നീടൊരു ക്ലാസും ഉണ്ടായിരുന്നു. അന്നവിടെ ഇന്ത്യൻ ആർമിയുടെ ഒരു സീനിയർ ഓഫീസർ വന്നിരുന്നു, അദ്ദേഹം മലയാള ബന്ധമുളള ആളായിരുന്നു. വളരെ കൗതുകത്തോടെ അദ്ദേഹം ഇതെല്ലാം കണ്ടുനിന്നിട്ട് പോകാൻനേരം മമ്മൂട്ടിക്ക് ഹസ്തദാനം നൽകിക്കൊണ്ട് പറഞ്ഞു, സത്യം പറഞ്ഞാൽ ഓഫീസർ വേഷത്തിലുളള നിങ്ങളുടെ ​ഗെറ്റപ്പും സ്പിരിറ്റും ചുറുചുറുക്കും സൗന്ദര്യവുമെല്ലാം കണ്ടിട്ട് എനിക്ക് വളരെ സന്തോഷം തോന്നുന്നു. നിങ്ങൾ കഥാപാത്രമായി മാറിയതാണോ എന്നറിയില്ല, എന്തായാലും ഒരു ഓഫീസർ ഇങ്ങനെ ആയിരിക്കണം. ഇത്ര മിടുക്കും സൗന്ദര്യവുമുളള വളരെ ചുരുക്കം ഉദ്യോ​ഗസ്ഥരേ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളു. എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു. ഇത് കേട്ടുനിന്ന എനിക്ക് അന്ന് വളരെയധികം അഭിമാനം തോന്നി'.

'ഈ അനുഭവം ഒരിക്കൽ ഒരു അവാർഡ് വേദിയിൽ മമ്മൂട്ടിയുടെ മുന്നിൽ വെച്ച് ഓർത്ത് പറഞ്ഞിരുന്നു. അന്ന് അദ്ദേഹം എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്, സത്യം പറഞ്ഞാൽ ഞാൻ മറന്നുപോയി, നീ ഇത് ഓർത്തെടുത്തല്ലോ, അത് വളരെ നന്നായി, എന്നെപ്പറ്റിയുളള ഇത്തരം കഥകളൊക്കെ ഓർത്തെടുത്ത് ഇത്രയും വലിയ സദസ്സിലൊക്കെ പറയുന്നത് നീ മാത്രമാണ്. അതെനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനമായി ഞാനിന്നും കണക്കാക്കുന്നു'.

Related Stories

No stories found.
logo
The Cue
www.thecue.in