ലിജോ പെല്ലിശേരിക്ക് പകരം മമ്മൂട്ടി-എം.ടി ചിത്രമൊരുക്കാന്‍ രഞ്ജിത്

ലിജോ പെല്ലിശേരിക്ക് പകരം മമ്മൂട്ടി-എം.ടി ചിത്രമൊരുക്കാന്‍ രഞ്ജിത്

നേരത്തെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന എം.ടി ആന്തോളജിയിലെ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന സിനിമ സംവിധായകന്‍ രഞ്ജിത്ത് ഒരുക്കും. ലിജോ പെല്ലിശേരി പുതിയ സിനിമകളുടെ തിരക്കിലായതിനാലാണ് രഞ്ജിത് ഈ പ്രൊജക്ട് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.ടി വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള പികെ വേണുഗോപാല്‍ എന്ന നായകനായി മമ്മൂട്ടിയെത്തും.

നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ യാത്രാക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. എം.ടി വാസുദേവന്‍ നായരുടെ പത്ത് രചനകളെ ആധാരമാക്കിയൊരുങ്ങുന്ന പത്ത് സിനിമകളില്‍ മറ്റുള്ളവ പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, എം.ടിയുടെ മകള്‍ അശ്വതി വി.നായര്‍,ശ്യാമപ്രസാദ് എന്നിവരാണ് സംവിധാനം ചെയ്യുന്നത്. ശിലാലിഖിതം, ഓളവും തീരവും എന്നീ സിനിമകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാല്‍ നായകനായ ഡ്രാമയാണ് രഞ്ജിത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പുത്തന്‍ പണം എന്ന സിനിമക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കടുഗണ്ണാവ.

Related Stories

No stories found.
logo
The Cue
www.thecue.in