സിനിമക്കുള്ളിലെ സിനിമയുമായി 'മോളിവുഡ് ടൈംസ്'; പൂജ ചടങ്ങുകൾ പൂർത്തിയായി

സിനിമക്കുള്ളിലെ സിനിമയുമായി 'മോളിവുഡ് ടൈംസ്'; പൂജ ചടങ്ങുകൾ പൂർത്തിയായി
Published on

'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്‍ലൻ ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു. നസ്‍ലൻ, ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി ജോസ്, അജയ് വാസുദേവ്, ജി മാർത്താണ്ഡൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു, ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ആഷിക് ഉസ്മാൻ അറിയിച്ചു.

'മോളിവുഡ് ടൈംസ്' എന്ന പേരിലെത്തുന്ന സിനിമയിൽ നസ്ലിൻ ആണ് നായകൻ. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിൽ, വിശ്വജിത്ത് ആണ് ക്യാമറ, മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ്.

തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും റൈറ്ററും കൂടിയായ അഭിനവ് സുന്ദർ നായക് ചിത്രം, ആഷിക് ഉസ്മാൻ നിർമ്മാണം എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഓണ ചിത്രമായ ഓടും കുതിര ചാടും കുതിര ആണ് വരാനിരിക്കുന്ന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in