'കൊല' ഫണ്ണും ഒപ്പം ദൃശ്യം റഫറൻസുമായി 'മോഹിനിയാട്ടം' ട്രെയ്‌ലർ

'കൊല' ഫണ്ണും ഒപ്പം ദൃശ്യം റഫറൻസുമായി 'മോഹിനിയാട്ടം' ട്രെയ്‌ലർ
Published on

ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിന്റെ ട്രെയ്‌ലർ പുറത്ത്. കോമഡിയും ക്രൈമും കോർത്തിണക്കി ഒരു എന്റർടെയ്നറായിരികകും ഇത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിൽ എത്തും.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് “ഭരതനാട്യം 2: മോഹിനിയാട്ടം”. കൃഷ്ണദാസ് മുരളിയാണ് ഈ സിനിമ സംവിധാനം നിർവഹിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം: ഷഫീഖ് വി. ബി. സംഗീതം: ഇലക്ട്രോണിക് കിളി. കലാസംവിധാനം: ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം: ധനുഷ് നായനാർ. ശബ്ദമിശ്രണം: വിപിൻ നായർ. വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ. ചമയം: മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ: എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ: പപ്പറ്റ് മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in