ബേബി ജീൻ ആലപിച്ച ഗാനവുമായി 'ഭരതനാട്യം 2: മോഹിനിയാട്ടം'; ഏപ്രിൽ 10 ന് തിയറ്ററുകളിൽ

ബേബി ജീൻ ആലപിച്ച ഗാനവുമായി 'ഭരതനാട്യം 2: മോഹിനിയാട്ടം'; ഏപ്രിൽ 10 ന് തിയറ്ററുകളിൽ
Published on

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം'. ഏപ്രിൽ പത്തിന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോഴിതാ പുറത്തിറക്കിയിരിക്കുകയാണ്. ബേബി ജീൻ ആലപിച്ച 'കോയി എൻകൗണ്ടർ' സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇലക്ട്രോണിക്ക് കിളിയാണ്. വരികൾ എഴുതിയിരിക്കുന്നത് മുത്തു.

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തിയറ്ററുകളിൽ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.

സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in