'ഭരതനാട്യം' കഴിഞ്ഞു, ഇനി 'മോഹിനിയാട്ടം'; മോഷൻ പോസ്റ്റർ എത്തി

'ഭരതനാട്യം' കഴിഞ്ഞു, ഇനി 'മോഹിനിയാട്ടം'; മോഷൻ പോസ്റ്റർ എത്തി
Published on

പ്രേക്ഷകർ നെഞ്ചേറ്റിയ സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയിനർ ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ അണിയറയിൽ ഒരുങ്ങുന്നു. മോഹിനിയാട്ടം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മോശം പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൈജു കുറുപ്പിന്റെ 150–ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം ഒടിടി റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. ‘ഭരതനാട്യ’ത്തിന്റെ വിജയം രണ്ടാം ഭാഗമായ ‘മോഹിനിയാട്ട’ത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. കൃഷ്ണദാസ് മുരളിയാണ് ‘മോഹിനിയാട്ട’ത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കൃഷ്ണദാസും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് കഥ രചിച്ചത്.

നിർമാണം: ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം: ഷഫീഖ് വി. ബി. സംഗീതം: ഇലക്ട്രോണിക് കിളി. കലാസംവിധാനം: ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം: ധനുഷ് നായനാർ. ശബ്ദമിശ്രണം: വിപിൻ നായർ. വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ. ചമയം: മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ. എം. പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന. സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ. മോഷൻ പോസ്റ്റർ: ഡോട്ട് VFX സ്റ്റുഡിയോ. പിആർഓ: എ. എസ്. ദിനേശ്. പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്. മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in