ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന ഡയലോ​ഗ്, മോഹൻലാൽ ലൊക്കേഷനിൽ നിന്ന് പറഞ്ഞതാണ് ആ ഡയലോ​ഗ്: കമൽ

ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന ഡയലോ​ഗ്, മോഹൻലാൽ ലൊക്കേഷനിൽ നിന്ന് പറഞ്ഞതാണ് ആ ഡയലോ​ഗ്: കമൽ

എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ കുറച്ചുദിവസം ലീവെടുത്ത് വീട്ടിൽ ചുമ്മാ ഇരിക്കാമായിരുന്നു. 1988 ഏപ്രിൽ 13ന് പുറത്തിറങ്ങിയ ഓർക്കാപ്പുറത്ത് എന്ന കമൽ ചിത്രത്തിലെ ഈ ഡയലോ​ഗ് മോഹൻലാലിന്റെ ഫ്രഡി അച്ഛൻ നിക്കോളാസിനോട് പറയുന്നതാണ്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളിൽ തമാശയായി ഈ ഡയലോ​ഗ് കടന്നുവരുന്നുണ്ട്. മോഹൻലാൽ കയ്യിൽ നിന്ന് ഇട്ടതാണ് ഈ ഡയലോ​ഗ് എന്ന് സംവിധായകൻ കമൽ.

സ്ക്രിപ്റ്റിൽ ഇങ്ങനെയൊരു ഡയലോ​ഗ് ഇല്ലായിരുന്നു. രാവിലെ നെടുമുടി വേണുവിന്റെ നിക്കോളാസും മോഹൻലാലിന്റെ ഫ്രഡിയും പണിയൊന്നുമില്ലാതെ ഇരിക്കുന്നൊരു സീൻ ഉണ്ട്. സീനിൽ ലാ​ഗ് വരാതെ ഇരിക്കാൻ എന്തെങ്കിലും പറയാമോ എന്ന് ചോദിച്ചപ്പോൾ ടേക്കിൽ മോഹൻലാൽ പറഞ്ഞതാണ് സ്ക്രിപ്റ്റിൽ ഇല്ലാത്ത ഈ ഡയലോ​ഗ് എന്ന് കമൽ. കൗമുദി മുവീസ് അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

രഞ്ജിത്തിന്റെ കഥയില‍്‍ ഷിബു ചക്രവർത്തി തിരക്കഥയെഴുതിയ ചിത്രമാണ് ഓർക്കാപ്പുറത്ത്. പിയാനോയുടെ അകത്ത് മാപ്പ് സൂക്ഷിക്കുന്ന ഐഡിയ പ്രിയദർശനാണ് നിർദേശിച്ചതെന്നും കമൽ. മോഹൻലാലും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ് ഓർക്കാപ്പുറത്ത് നിർമ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in