ന്യൂയോര്‍ക്ക് ടൈംസിന്റെ 'അഞ്ച് മികച്ച സിനിമകളെ'ന്ന ലേഖനത്തില്‍ മിന്നല്‍ മുരളിയും

ന്യൂയോര്‍ക്ക് ടൈംസിന്റെ 'അഞ്ച് മികച്ച സിനിമകളെ'ന്ന ലേഖനത്തില്‍ മിന്നല്‍ മുരളിയും

ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച കണ്ടിരിക്കേണ്ട മികച്ച അന്താരാഷ്ട്ര സിനിമകള്‍ എന്ന ലേഖനത്തില്‍ മിന്നല്‍ മുരളിയും. സംവിധായകന്‍ ബേസില്‍ ജോസഫാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പട്ടികയില്‍ മൂന്നാം സ്ഥാനമാണ് മിന്നല്‍ മുരളിക്ക്. ബിന്തി, വര്‍ക്ക് ഫോഴ്‌സ്, ഗ്രിറ്റ്, മ്യൂട്ട് ഫയര്‍ എന്നിവയാണ് ന്യൂയോര്‍ക്ക് ടൈംസില്‍ ഇടംപിടിച്ച മറ്റ് സിനിമകള്‍.

ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ലിസ്റ്റില്‍ ആദ്യ പത്ത് സിനിമകളില്‍ തുടര്‍ച്ചയായി മൂന്ന് ആഴ്ച്ച മിന്നല്‍ മുരളി ഉണ്ടായിരുന്നു. കൂടാതെ 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും മിന്നല്‍ ഇടപിടിച്ചു. സ്‌പൈഡര്‍മാന്‍: നോ വേ ഹോം, ഡ്യൂണ്‍, സര്‍പട്ട പരമ്പരൈ, ദ് ലാസ്റ്റ് ഡ്യുവല്‍, ദ് ഗ്രീന്‍ നൈറ്റ്, ഷാങ് ചി, ഫ്രീക്ക്‌സ് ഔട്ട്, സുയിസൈഡ് സ്‌ക്വാഡ്, മിന്നല്‍ മുരളി, ഓള്‍ഡ് ഹെന്റി എന്നിങ്ങനെയാണ് ലിസ്റ്റ്.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in