'ജോണി ആന്റണിയുടെ ഡേവിഡ് മനസ്സില്‍ തട്ടി'; എല്ലാ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍മാരും കാണേണ്ട സിനിമയെന്ന് മന്ത്രി ചിഞ്ചുറാണി

'ജോണി ആന്റണിയുടെ ഡേവിഡ് മനസ്സില്‍ തട്ടി'; എല്ലാ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍മാരും കാണേണ്ട സിനിമയെന്ന് മന്ത്രി ചിഞ്ചുറാണി

കുടിയാന്‍മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ കാണാനെത്തി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സിനിമ ഇഷ്ടപ്പെട്ടെന്നും, കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടര്‍മാരും, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും കണ്ടിരിക്കേണ്ട സിനിമയാണെന്നും മന്ത്രി പറഞ്ഞു. ചിത്രത്തിലെ ജോണി ആന്റണി അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രം, തന്റെ വീട്ടിലെ പശുവിന് അസുഖം വരുമ്പോള്‍ ശുശ്രൂഷിക്കുന്നത്, വീട്ടിലെ മക്കള്‍ക്ക് അസുഖം വരുമ്പോള്‍ നമ്മള്‍ പരിപാലിക്കുന്നത് പോലെ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഡേവിഡ് എന്ന കഥാപാത്രം ഹൃദയത്തില്‍ തട്ടി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് ഭാവനാ സ്റ്റുഡിയോസ് നിര്‍മ്മിച്ച് സംഗീത് പി രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍. ചിത്രത്തില്‍ ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായിട്ടാണ് ബേസില്‍ ജോസഫ് അഭിനയിക്കുന്നത്.ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയ കുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍, ഉണ്ണിമായ പ്രസാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. രണദിവെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയിലെ സംഗീതമൊരുന്നുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്‌സ് എഗ്ഗ്വൈറ്റ് വിഎഫ്എക്‌സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്

Related Stories

No stories found.
logo
The Cue
www.thecue.in