അഞ്ചാം പാതിരയ്ക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍ ; നായകനായി ജയറാം, 'അബ്രഹാം ഓസ്ലർ '

അഞ്ചാം പാതിരയ്ക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍ ; നായകനായി ജയറാം, 'അബ്രഹാം ഓസ്ലർ '

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം പ്രധാനവേഷത്തിലെത്തുന്നു. അബ്രഹാം ഓസ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. നേരമ്പോക്കിന്റെ ബാനറിൽ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജയറാം തന്നെയാണ് ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്, തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. സൈജു ശ്രീധരന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. അർജുൻ അശോകൻ, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്ണ ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.പ്രൊഡക്ഷൻ കൺടോളർ - പ്രശാന്ത് നാരായണൻ. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

നിലവില്‍ മിഥുന്റെ തിരക്കഥയില്‍ സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന 'ഗരുഡന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ക്രൈം ത്രില്ലര്‍ കൂടെയായ 'ഗരുഡന്‍' സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വര്‍മ്മയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറര്‍ ചിത്രമായ ഫീനിക്‌സ് ഒരുങ്ങുന്നതും മിഥുന്റെ തിരക്കഥയിലാണ്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ജയറാമിന്റേതായി തിയറ്ററുകളിലുള്ള ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മകളായിരുന്നു ജയറാമിന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം. 2020ലായിരുന്നു ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായ അഞ്ചാം പാതിര റിലീസ് ചെയ്തത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് അടക്കം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്നത് വൈകിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in