മിഥുന്‍ പറയുന്നു, നാളിതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ

മിഥുന്‍ പറയുന്നു, നാളിതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ
Published on: 

ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയപ്പെട്ട ചിത്രമേതെന്ന് വ്യക്തമാക്കി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സണ്ണി വെയ്ന്‍, സാറ അര്‍ജുന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ 'ആന്‍മരിയ കലിപ്പിലാണ്' എന്ന ചിത്രമാണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് മിഥുന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രം പുറത്തിറങ്ങി നാല് വര്‍ഷം തികയുന്നതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് മിഥുന്‍ ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു പരാമര്‍ശം. 2016 ആഗസ്റ്റ് 5നാണ് ചിത്രം പുറത്തിറങ്ങിയത്.

'ഓഗസ്റ്റ് 5, നാളിതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ റിലീസ് ആയ ദിവസം. ആന്‍ മരിയയും പൂമ്പാറ്റ ഗിരീഷും മാലാഖയും അംബ്രോസും സുകുവും പെരുംകുടി ബേബിയുമൊക്കെ നിറമുള്ള ഓര്‍മ്മകളായി ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു', മിഥുന്‍ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in