ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ
Published on

പ്രണവ് മോഹൻലാലിനൊപ്പമുള്ള വർക്കിങ് എക്സ്പെരിയൻസ് പങ്കുവെച്ച് കോസ്റ്റ്യൂം ഡിസൈനർ മെൽവി. താൻ സ്റ്റൈൽ ചെയ്തിട്ടുള്ള ഏറ്റവും ഭംഗിയുള്ള യുവനടനാണ് പ്രണവ്. ഡീയസ് ഈറേ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഏറ്റവും സ്റ്റൈലിഷ് ലുക്ക് ഒരുക്കുവാനാണ് ശ്രമിച്ചതെന്നും മെൽവി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മെൽവിയുടെ വാക്കുകൾ:

നമ്മൾ കേട്ടിട്ടുള്ള അതേ ടൈപ്പ് പ്രണവിനെയാണ് ഞാൻ നേരിൽ കണ്ടതും. വളരെ സിംപിൾ ആയൊരു മനുഷ്യൻ. വസ്ത്രധാരണത്തെക്കുറിച്ച് ഒട്ടും കൺസേൺസ് ഇല്ലാത്ത ആളാണ് പ്രണവ്. കംഫർട്ടബിളായ വസ്ത്രങ്ങൾ ധരിക്കണം എന്ന് മാത്രമാണ് പ്രണവ് ആഗ്രഹിക്കുന്നത്. ഈ സിനിമയിൽ പ്രണവിന്റെ ആ രീതികൾ ഞാൻ ബ്രേക്ക് ചെയ്തു. ഞാൻ നിരവധി യങ്‌സ്റ്റേഴ്‌സിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്.

എന്നാൽ ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ഭംഗിയുള്ള യങ്സ്റ്റർ പ്രണവ് ആയിരിക്കും. പ്രണവിനെ സ്റ്റൈൽ ചെയ്തുകഴിഞ്ഞാൽ ഭയങ്കര ഭംഗിയാണ്. ആ ഭംഗി ഈ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരിൽ നിന്നും അത്തരമൊരു പ്രതികരണം വരുമെന്നാണ് പ്രതീക്ഷ.

അതേസമയം ഡീയസ് ഈറേയുടെ ട്രെയ്ലർ ഇന്ന് പുറത്തുവന്നിരുന്നു. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

Related Stories

No stories found.
logo
The Cue
www.thecue.in