
ജോഷി സംവിധാനം ചെയ്ത പാപ്പന് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജിബു ജേക്കബാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ മലപ്പുറം മാളൂര്‍കാരനായ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. മൂസയുടെ ഇരുപത് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി നാടുകളും നഗരങ്ങളും താണ്ടിയുള്ള ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സി. ജെ. റോയിയും തോമസ് തിരുവല്ല ഫിലിംസിന്റെ തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തില്‍ കൊടുങ്ങല്ലൂര്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലും ജയ്പൂര്‍, അമൃത്സര്‍, വാഗ ബോര്‍ഡര്‍, ഗുജറാത്ത്, ബീഹാര്‍, ഡല്‍ഹി, കാഷ്മീര്‍ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രൂപേഷ് റെയിന്‍ ആണ് തിരക്കഥാകൃത്ത്. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതസംവിധാനം. ഗാനരചന: സജ്ജാദ്, റഫീക് അഹമ്മദ്, ബി കെ ഹരിനാരായണന്‍.
എഡിറ്റിംഗ്: സൂരജ് ഇ. എസ്, കലാസംവിധാനം: സജിത് ശിവഗംഗ, കോസ്റ്റ്യൂം: നിസാര്‍ റഹ്‌മത്, മേക്കപ്പ് അപ്: പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് സംവിധായകര്‍: ഷബില്‍, സിന്റോ, ബോബി. സ്റ്റില്‍സ്: അജിത് വി ശങ്കര്‍, ഡിസൈന്‍: ഏസ്‌തെറ്റിക്ക് കുഞ്ഞമ്മ, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്.