
കാലടി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം 'മീശ'യുടെ അണിയറപ്രവർത്തകർ കാലടി ശ്രീ ശങ്കര കോളേജിൽ ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി എത്തി. സംവിധായകൻ എംസി ജോസഫ്, അഭിനേതാക്കളായ കതിർ, ഹക്കീം, ഉണ്ണി ലാലു, എന്നിവരുടെ സാന്നിധ്യം ക്യാമ്പസിൽ ആവേശം നിറച്ചു.
പുതിയ റിലീസുകളുടെ മത്സരത്തിനിടയിലും, പ്രേക്ഷകപ്രീതിയിലൂടെ 'മീശ' കൂടുതൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുമായി സംവദിച്ച താരങ്ങൾ, സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളും തമാശകളും പങ്കുവെച്ചു. സിനിമക്ക് ലഭിക്കുന്ന മികച്ച അഭിപ്രായതേക്കുറിച്ചുള്ള സന്തോഷവും അവർ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കൊപ്പം ചിത്രമെടുത്തും അവർ സമയം ചെലവഴിച്ചു. യൂണികോൺ മൂവീസിൻ്റെ ബാനറിൽ നിർമ്മിച്ച മീശ ഒരു മികച്ച ചലച്ചിത്ര അനുഭവം നൽകുന്നതിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടം നേടിക്കഴിഞ്ഞു.