പകയുടെയും അധികാരത്തിൻ്റെയും കഥ; ‘മീശ’ മികച്ച പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുന്നു

പകയുടെയും അധികാരത്തിൻ്റെയും കഥ; ‘മീശ’ മികച്ച പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുന്നു
Published on

ആൺ സൗഹൃദത്തിൻ്റെ പശ്ചാത്തലത്തിൽ പകയുടെയും അധികാരത്തിൻ്റെയും കഥ പറയുന്ന എംസി സംവിധാനം ചെയ്ത് യൂണികോൺ മൂവീസ് നിർമിച്ച പുതിയ ചിത്രം മീശ, പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. സ്നേഹവും സൗഹൃദവും ഒരു വശത്തും അധികാരവും അഹംഭാവവും ചതിയും മറുവശത്തും ഇതിന് നടുവിൽ ഉള്ള മനുഷ്യൻ്റെ മനസ്സിനെയും ചിത്രം തുറന്നു കാട്ടുന്നു.

കതിർ, ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായി കാണപ്പെട്ടു. കൂടാതെ സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി,ഹസ്‌ലി, എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. മീശയുടെ ഛായാഗ്രഹണം സൂരേഷ് രാജൻ കൈകാര്യം ചെയ്യുന്നു. എഡിറ്റിങ് മനോജ്, സംഗീതം സൂരജ് എസ് കുറുപ്പ്. സംഗീതാവകാശം സരിഗമ മലയാളത്തിനാണ്. ആർട്ട് ഡയറക്ഷൻ മാകേഷ് മോഹനൻ.

സ്റ്റിൽസ് ബിജിത്ത് ധർമടം. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. ലൈൻ പ്രൊഡ്യൂസർ സണ്ണി താഴുതല. മേക്കപ്പ് ജിതേഷ് പൊയ്യ. വേഷങ്ങൾ സമീറ സനീഷ്. സൗണ്ട് ഡിസൈൻ അരുണ്‍ രാമ വര്‍മ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപാട്ടി, DI പോയറ്റിക്. VFX കൈകാര്യം ചെയ്തിരിക്കുന്നത് IVFX ആണ്. പബ്ലിസിറ്റി ഡിസൈനുകൾ 'തോട്ട് സ്റ്റേഷൻ', റോക്ക്സ്റ്റാർ; പ്രൊമോ ഡിസൈനുകൾ ഇല്ല്യൂമിനാർട്ടിസ്റ്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻവെർട്ടഡ് സ്റ്റുഡിയോ. മാർക്കറ്റിങ്, കമ്യൂണിക്കേഷനുകൾ ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറിസ് സോഷ്യൽ).

Related Stories

No stories found.
logo
The Cue
www.thecue.in