ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ  ഗാനം ശ്രദ്ധ നേടുന്നു
Published on

എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികൾ ദി ഇമ്പാച്ചിയും സൂരജും ചേർന്നാണ് രചിച്ചിട്ടുള്ളത്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ഗാനത്തിന്റെ മിക്സിംഗ് ചെയ്തിരിക്കുന്നത് കിരൺ ലാൽ (എൻ എച്ച് ക്യൂ സ്റ്റുഡിയോസ്). മാസ്റ്ററിംഗ് നിർവഹിച്ചിരിക്കുന്നത് സ്റ്റീവ് സ്മാർട്ട് (സ്റ്റുഡിയോ 301, സിഡ്‌നി, ഓസ്ട്രേലിയ,ബിനിൽ എൽഡോസും ഒംകാരദാസ് ഒ.എസുമാണ് റെക്കോർഡിംഗ് എഞ്ചിനിയർമാർ (എൻ എച്ച് ക്യൂ സ്റ്റുഡിയോസ്).

സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് ‘മീശ’ യുടെ പ്രമേയം.

തമിഴ് നടൻ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിനു പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ.

കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ മേനോൻ. ഡിജിറ്റൽ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

Related Stories

No stories found.
logo
The Cue
www.thecue.in