'നാണംകെട്ട കാസ്റ്റിംഗ്, ഇത് ഹിന്ദു ദേവതയെ അപമാനിക്കുന്നതിന് തുല്യം'; നയൻതാരക്കെതിരെ മീര മിഥുൻ

'നാണംകെട്ട കാസ്റ്റിംഗ്, ഇത് ഹിന്ദു ദേവതയെ അപമാനിക്കുന്നതിന് തുല്യം'; നയൻതാരക്കെതിരെ മീര മിഥുൻ

നയൻതാര ചിത്രം 'മൂക്കുത്തി അമ്മനെ'തിരെ വിവാദപരാമർശവുമായി തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി ആയിരുന്ന മീര മിഥുൻ. വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ചുപുലർത്തിയ നയൻതാരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും ഇത് അപമാനകരമാണെന്നും മീരയുടെ ട്വീറ്റിൽ പറയുന്നു.

‘അമ്മൻ ആരാണെന്നെങ്കിലും നയൻതാരയ്ക്ക് അറിയുമോ? ഇത്ര വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദേവതയെ അപമാനിക്കുന്നതിന് തുല്യമാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇതു നടക്കുകയുള്ളു' മീര പറഞ്ഞു. എന്നാൽ സിനിമയും ഭക്തിയും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ഇവ തമ്മിലുളള വ്യത്യാസം ജനങ്ങൾക്ക് നന്നായി അറിയാമെന്നുമാണ് ആരാധകരുടെ പക്ഷം. മീരയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും വിവാദങ്ങളുണ്ടാക്കി പ്രശസ്തി നേടുകയാണ് മീരയുടെ ലക്ഷ്യമെന്നും ട്വീറ്റിന് കമന്റുകളുണ്ട്.

'നാണംകെട്ട കാസ്റ്റിംഗ്, ഇത് ഹിന്ദു ദേവതയെ അപമാനിക്കുന്നതിന് തുല്യം'; നയൻതാരക്കെതിരെ മീര മിഥുൻ
'തൃഷ തന്നെ അനുകരിക്കുന്നു'; ആരോപണവുമായി ബി​ഗ് ബോസ് മത്സരാർത്ഥി മീര മിഥുൻ

വിവാദ പരാമർശങ്ങളിലൂടെ പല തവണ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുളള വ്യക്തിയാണ് മീര. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരിക്കെ മറ്റൊരു മത്സരാർഥിയായ നടൻ ചേരനെതിരെ ഇവർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മീര റിയാലിറ്റി ഷോയിൽ നിന്നും പുറത്താകുന്നത്. ശ്രീഗണേഷ് സംവിധാനം ചെയ്ത 'എട്ട് തോട്ടകൾ' എന്ന ചിത്രത്തിലും സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ 'താനാ സേർന്ത കൂട്ടം' എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in