ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'മസാ ആഗയാ' ; ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പുതിയ ഗാനം

ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'മസാ ആഗയാ' ; ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പുതിയ ഗാനം

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത് ലുക്മാന്‍ അവറാന്‍ നായകനായെത്തുന്ന ചിത്രം 'ജാക്‌സണ്‍ ബസാര്‍ യൂത്തിലെ' 'മസാ ആഗയാ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ത്രീഡി മോഷന്‍ രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗാനം ഗോവിന്ദ് വസന്ത, ദബ്‌സി, ജാഫര്‍ ഇടുക്കി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഒരു മ്യൂസിക് ബാന്‍ഡിനെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രം ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍, ഫാഹിം സഫര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്താണ്. കണ്ണന്‍ പട്ടേരി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍, സ്റ്റില്‍സ്- രോഹിത്, ടൈറ്റില്‍ ഡിസൈന്‍-പോപ്‌കോണ്‍, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, സ്റ്റണ്ട്- ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം- സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്. പി ആര്‍ ഒ- എ.എസ്. ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in