

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഏറെ എക്സൈറ്റഡായിരുന്നു എന്ന് നടൻ മാത്യു തോമസ്. ഹൊറർ കോമഡി എന്നതിനേക്കാൾ തന്റെ കഥാപാത്രത്തിന്റെ യാത്രയാണ് തന്നെ ആ സിനിമയിലേക്ക് ഏറെ ആകർഷിച്ചത് എന്നും മാത്യു പറഞ്ഞ. സിനിമയുടെ റിലീസിന് പിന്നാലെ നടന്ന പ്രസ് മീറ്റിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്.
'നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടപ്പോൾ തന്നെ ഞാൻ ഏറെ എക്സൈറ്റഡായിരുന്നു. അത് ഹൊറർ കോമഡി എന്ന ജോണർ ആയത് കൊണ്ട് മാത്രമല്ല, എന്റെ കഥാപാത്രത്തിന്റെ ജേർണി അടിപൊളിയാണ് എന്നത് കൊണ്ട് കൂടിയാണ്. ഈ ചിത്രത്തിലെ ഹൊററും കോമഡിയുമെല്ലാം രസകരമായി തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ എന്നെ പേഴ്സണലി അടുപ്പിച്ച ഘടകം എന്നത് ഈ കഥാപാത്രത്തിന്റെ ട്രാൻസിഷനും ജേർണിയുമാണ്. അത് എനിക്ക് ഏറെ രസകമായി തോന്നി. അതുപോലെ ഈ കഥ കേട്ടപ്പോൾ ഞാൻ ഏറെ ചിരിച്ചു,' മാത്യു തോമസ് പറഞ്ഞു.
അതേസമയം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാത്യു തോമസിനെ കൂടാതെ മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - പ്രതീഷ് ശേഖർ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.