'ആ ശമ്പളത്തിന് വിജയ് സമ്മതിച്ചു'; മാസ്റ്റർ സിനിമയിൽ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് നിർമ്മാതാവ് സേവിയർ ബ്രിട്ടോ

'ആ ശമ്പളത്തിന് വിജയ് സമ്മതിച്ചു'; മാസ്റ്റർ സിനിമയിൽ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് നിർമ്മാതാവ് സേവിയർ ബ്രിട്ടോ

മാസ്റ്റർ സിനിമയ്ക്കായി നടൻ വിജയ് ഒരു നിശ്ചിത ശമ്പളത്തിന് സമ്മതിച്ചുവെന്നും അത് നൽകിയെന്നും നിർമ്മാതാവ് സേവിയർ ബ്രിട്ടോ. കൊറോണ വ്യാപനത്തെ തുടർന്ന് സിനിമ വ്യവസായം നഷ്ടത്തിലായ സമയത്ത് ശമ്പളവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ മനോഭാവം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിനിമയുടെ നിർമ്മാതാവ് സേവ്യർ ബ്രിട്ടോ. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് മാസ്റ്റർ സിനിമയുടെ സാമ്പത്തിക കാര്യങ്ങൾക്കായി വിജയ് ചെയ്ത കാര്യങ്ങളെക്കുറിച്ചു അദ്ദേഹം പറഞ്ഞത്.

സേവ്യർ ബ്രിട്ടോയുടെ വാക്കുകൾ

ഒരു ബിസിനസുകാരൻ അല്ലെങ്കിൽ നിർമ്മാതാവ് എന്ന നിലയിൽ, നേരിടുന്ന സമ്മർദങ്ങളിലേക്ക് മറ്റുള്ളവരെ വലിച്ചിടുന്നത് നല്ലതല്ല. ഉദാഹരണത്തിന്, ഞാൻ ഒരു ബിസിനസ്സ് നടത്തുകയാണ്. എന്റെ സ്റ്റാഫ് വളരെ നന്നായി പ്രവർത്തിക്കുന്നു. എന്റെ മാനേജർമാരും സിഇഒയും വളരെ നല്ലതുപോലെ ജോലി ചെയ്യുന്നു. പക്ഷേ, ദിവസാവസാനം, വിപണി സാഹചര്യങ്ങൾ കാരണം എനിക്ക് നഷ്ടം സംഭവിക്കുന്നു. അതുകൊണ്ടു മാനേജർമാരോടോ സിഇഒയോടോ ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സിനിമാ ബിസിനസും അതേ രീതിയിൽ ആണ് കാണുന്നത്. ഒരുപക്ഷേ, ഞങ്ങളോടൊപ്പം ഒരു സിനിമ കൂടി ചെയ്യാനോ ഭാവിയിൽ സഹകരിക്കാനോ അവരോട് അഭ്യർത്ഥിക്കാം. മാർക്കറ്റ് അവസ്ഥയിൽ മാറ്റം വന്നതുകൊണ്ട് നേരത്തെ സമ്മതിച്ച കാര്യങ്ങൾ നിന്നും വ്യതിചലിക്കുന്നതു എനിക്ക് ന്യായമായി തോന്നുന്നില്ല. മിസ്റ്റർ വിജയ് ഒരു നിശ്ചിത ശമ്പളത്തിന് സമ്മതിച്ചു, അത് നൽകി. അത്രയേയുള്ളൂ. ഒരു ചർച്ചയ്ക്കും ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ല. അദ്ദേഹമായുള്ള എന്റെ ബന്ധം തുടക്കം മുതൽ വളരെ പ്രൊഫഷണലായിരുന്നു. ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായിരുന്നു.

എല്ലാ കാര്യങ്ങളും ക്രമത്തിൽ ആണെങ്കിൽ മാത്രമേ ഒരു സിനിമ നിർമ്മുക്കുവാൻ സാധിക്കുകയുള്ളൂ. ചെലവുകൾ പരിശോധിക്കുന്നതിന് ഓരോ ഷെഡ്യൂളിനും ഫോളോ-അപ്പ് ഉണ്ടായിരിക്കണം. ചിലവും നിക്ഷേപവും നിയന്ത്രണത്തിലാക്കിയില്ലെങ്കിൽ പണം സമ്പാദിക്കാൻ കഴിയില്ല. കാരണം ഒരു പരിധിക്കപ്പുറം എല്ലാം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. നടനോ കഥയോ അനുസരിച്ച് മാർക്കറ്റ് വ്യത്യാസപ്പെടുന്നു, ഇതെല്ലാം അവർക്ക് വിപണിയിലുള്ള മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. മിസ്റ്റർ വിജയ് പോലുള്ള ചില നായകന്മാർക്ക് വിപണിയിൽ വലിയ ബഹുമാനമാണ് ലഭിക്കുന്നത് . അതിനാൽ വ്യക്തയുണ്ടെങ്കിൽ മാത്രമേ സിനിമ നിർമ്മിക്കുവാൻ സാധിക്കുകയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in