നിത്യാ മേനോനും ഷറഫുദ്ധീനും ; കേരള ക്രൈം ഫയൽസിന് ശേഷം പുതിയ വെബ് സീരിസുമായി ഹോട്ട് സ്റ്റാർ

നിത്യാ മേനോനും ഷറഫുദ്ധീനും ; കേരള ക്രൈം ഫയൽസിന് ശേഷം പുതിയ വെബ് സീരിസുമായി ഹോട്ട് സ്റ്റാർ

Published on

'കേരള ക്രൈം ഫയൽസ്' എന്ന സീരിസിന് ശേഷം പുതിയ വെബ് സീരീസുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. 'മാസ്റ്റർപീസ്' എന്ന് പേരിട്ടിരിക്കുന്ന സീരിസിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഷറഫുദ്ധീൻ, നിത്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സീരീസ് സംവിധാനം ചെയ്യുന്നത് 'ഒരു തെക്കൻ തല്ലു കേസി'ന്റെ സംവിധായകനും 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുകളിൽ ഒരാളുമായ ശ്രീജിത്ത് എൻ ആണ്.

രഞ്ജി പണിക്കർ , മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടൻ റിലീസ് ചെയ്യും. മാത്യു ജോർജ് ആണ് മാസ്റ്റർ പീസിന്റെ നിർമാതാവ്.

കേരള ക്രൈം ഫയൽസ് ആയിരുന്നു ഹോട്ട് സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസ്. അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരിസിൽ അജു വർഗീസ്, ലാൽ, നവാസ് വള്ളിക്കുന്ന്, ഷിൻസ് ഷാൻ, ശ്രീജിത്ത് മഹാദേവൻ എന്നിവരാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങിയ സീരിസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

logo
The Cue
www.thecue.in