കര്‍ണന് ശേഷം ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു

കര്‍ണന് ശേഷം ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു

2021ല്‍ പുറത്തിറങ്ങിയ കര്‍ണന് ശേഷം മാരി സെല്‍വരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. കര്‍ണന്‍ റിലീസ് ചെയ്ത് രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇരുവരുടെയും പുതിയ സിനിമയുടെ പ്രഖ്യാപനം. വണ്ടര്‍ബാര്‍ ഫിലിമ്‌സിൻ്റെ ബാനറില്‍ ധനുഷും സീ സ്റ്റുഡിയോസ് സൗത്തും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മിക്കുന്നത്.

'കര്‍ണ്ണൻ്റെ റിലീസിൻ്റെ അതേ ദിവസം തന്നെ ഇത് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ധനുഷ് സാറുമായി ഒരിക്കല്‍കൂടി കൈകോര്‍ക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു 'എന്ന് മാരി സെല്‍വരാജ് അദ്ദേഹത്തിൻ്റെ ട്വിറ്റര്‍ അക്കൗണ്ട് കുറിച്ചു.

സിനിമയുടെ മറ്റു അഭിനേതാക്കളെയോ അണിയറപ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തു പറഞ്ഞിട്ടില്ല. മാരി സെല്‍വരാജിൻ്റെ 'പരിയേരും പെരുമാള്‍' 'കര്‍ണന്‍' എന്നീ ചിത്രങ്ങള്‍ ശക്തമായി ജാതിരാഷ്ട്രീയം പറഞ്ഞ ചിത്രങ്ങളായിരുന്നു. രണ്ടും പ്രേക്ഷകരുടയെും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. വണ്ടര്‍ബാര്‍ ഫിലിംസ് 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിര്‍മിക്കുന്ന ചിത്രം കൂടിയായിരിക്കും ഒരുങ്ങുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in