സ്കൂൾ കുട്ടികൾക്ക് ടീച്ചേഴ്സ് ഒരു ശല്യമായി മാറുന്ന സാഹചര്യം വന്നപ്പോൾ ഞാൻ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട്; ബേസിലിന്റെ 'മരണമാസ്സ്' പ്രമോ

സ്കൂൾ കുട്ടികൾക്ക് ടീച്ചേഴ്സ് ഒരു ശല്യമായി മാറുന്ന സാഹചര്യം വന്നപ്പോൾ ഞാൻ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട്; ബേസിലിന്റെ 'മരണമാസ്സ്' പ്രമോ
Published on

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'മരണമാസ്സി'ന്റെ പ്രമോ വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. വിഷു റിലീസായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം നിർമിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. പൂർണമായും നർമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് മരണമാസ്സ് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. നടൻ സിജു സണ്ണി കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ സഹസംവിധായകനും ഷോർട്ട് ഫിലിമുകളിലൂടെയും പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനുമായ വ്യക്തിയാണ് ശിവപ്രസാദ്. പൂർണ്ണമായും ഡാർക്ക് ഹ്യൂമറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ​ഗെറ്റ്അപിൽ ആണ് ബേസിൽ ജോസഫ് എത്തുന്നത്. രസകരവും ഒപ്പം സ്റ്റൈലിഷുമായ ലുക്കാണ് ചിത്രത്തിൽ ബേസിലിന്റേത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in