ആ തിരിച്ചറിവിൽ നിന്നാണ് മഞ്ജുവിനെ കാസ്റ്റ് ചെയ്യുന്നത് ; വെള്ളരിപട്ടണത്തിലെ മഞ്ജുവിനെകുറിച്ച് തിരക്കഥാകൃത്ത്

ആ തിരിച്ചറിവിൽ നിന്നാണ് മഞ്ജുവിനെ കാസ്റ്റ് ചെയ്യുന്നത് ; വെള്ളരിപട്ടണത്തിലെ മഞ്ജുവിനെകുറിച്ച് തിരക്കഥാകൃത്ത്

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയറാണ് വെള്ളരിപട്ടണം. ഹ്യൂമർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ മഞ്ജുവിനെ കാസ്റ്റ് ചെയ്യാൻ കാരണം മഞ്ജുവിനെ മലയാള സിനിമ അധികം ഹ്യൂമർ റോളിൽ ഉപയോ​ഗിച്ചിട്ടില്ലെന്ന തിരിച്ചറിവിലാണെന്ന് തിരക്കഥാകൃത്ത് ശരത് കൃഷ്ണ ദ ക്യുവിനോട് പറഞ്ഞു.

മലയാളത്തില്‍ ഹാസ്യം കൈകാര്യം ചെയ്യാന്‍ അറിയാവുന്ന നടിമാരില്‍ ഒരാള്‍ തന്നെയാണ് മഞ്ജുവാര്യര്‍. എന്നാല്‍ മഞ്ജു തന്നെ പറഞ്ഞിട്ടുള്ളപോലെ, എന്തുകൊണ്ടോ മലയാള സിനിമ അവരിൽ നിന്ന് അത്തരമൊരു സാധ്യത ഉപയോഗിച്ചിട്ടില്ല. ആദ്യകാലത്ത് ചെയ്ത സിനിമകളിൽ ചില സീനുകളിൽ ഹ്യൂമർ ചെയ്തതൊഴിച്ചാൽ ഒരു മുഴുനീള ഹാസ്യം കൈകാര്യം ചെയ്യുന്ന രീതീയിൽ മഞ്ജുവിനെ മുമ്പ് കാസ്റ്റ് ചെയ്തിട്ടില്ല. ആ തിരിച്ചറിവില്‍ നിന്നാണ് എന്തുകൊണ്ട് ഒരു മുഴുനീള കോമഡി എന്‍ര്‍ടെയ്നറില്‍ മഞ്ജുവിനെ കൊണ്ടുവന്നുകൂടാ എന്ന ചിന്തയുണ്ടാകുന്നത്.

ശരത് കൃഷ്ണ

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

Related Stories

No stories found.
logo
The Cue
www.thecue.in